1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2023

സ്വന്തം ലേഖകൻ: ബിസിനസ് ലൈസന്‍സ് പുതുക്കാത്തതിന്റെ പേരിലുള്ള പിഴ സംഖ്യയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണകൂടം. ഇന്ന് ജൂലൈ 10 മുതല്‍ നാല് മാസത്തിനുള്ളില്‍ പുതുക്കുന്നവര്‍ക്കാണ് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഇളവ് പ്രഖ്യാപിച്ചത്.

ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (എസ്ഇസി) വൈസ് ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടവര്‍ക്കും വ്യാപാര നഷ്ടം, തൊഴിലാളി ക്ഷാമം തുടങ്ങിയ പലവിധ കാരണങ്ങളാല്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.

ലൈസന്‍സ് പുതുക്കുന്നതില്‍ വീഴ്ച സംഭവിച്ച സ്ഥാപന ഉടമകള്‍ അവരുടെ രേഖകള്‍ പൂര്‍ണമായും ശരിയാക്കിയാലാണ് ഇളവ് ലഭിക്കുക. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ കൈപിടിച്ചുയര്‍ത്തുകയും പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.