സ്വന്തം ലേഖകൻ: ബ്രിട്ടിഷ് ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് വേനല്‍ക്കാലത്തെ 1,700 വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലയ്ക്കും. യൂറോപ്പിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രശ്നങ്ങള്‍ ആരോപിച്ചാണ് ഈസിജെറ്റ് തിങ്കളാഴ്ച 1,700 വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. പ്രശ്നം 18,0,000 യാത്രക്കാരെ ബാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
ഇതില്‍ ഭൂരിഭാഗം യാത്രക്കാരും ലണ്ടനിലെ ഗാട്വിക് വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്നവരാണ്. വിമാനം റദ്ദാക്കിയത് മൂലം ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളില്‍ കമ്പനി ക്ഷമാപണം നടത്തി. ജൂലൈ, ഓഗസ്ററ്, സെപ്റ്റംബര്‍ മാസങ്ങളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.
റദ്ദാക്കല്‍ 180,000 ഉപയോക്താക്കളെ ബാധിക്കുമെന്ന് എയര്‍ലൈന്‍ തിങ്കളാഴ്ച പറഞ്ഞു, എന്നാല്‍ 95 ശതമാനം യാത്രക്കാരും ഇതിനകം മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് റീബുക്ക് ചെയ്തുകഴിഞ്ഞതായും ബാക്കിയുള്ള യാത്രക്കാര്‍ക്ക് റീഫണ്ട് വാഗ്ദാനം ചെയ്തതായും കമ്പനി അറിയിച്ചു.
2023 ലെ വേനല്‍ക്കാലത്ത് എയര്‍ ട്രാഫിക് നിയന്ത്രണം ഒരു പ്രശ്നമാകുമെന്ന് യൂറോപ്യന്‍ വ്യോമാതിര്‍ത്തി നിയന്ത്രിക്കുന്ന യൂറോ കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല