ഇന്ത്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനനിലവാരം ഭദ്രമാണെന്ന യുഎസ് റേറ്റിംഗ് ഏജന്‍സി സ്റാന്‍ഡാര്‍ഡ് ആന്‍ഡ് പൂവേഴ്സിന്റെ നിലപാടിനെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടെക് സിംഗ് അലുവാലിയ അഭിനന്ദിച്ചു. മറ്റൊരു റേറ്റിംഗ് ഏജന്‍സിയായ മൂഡീസിനു സംഭവിച്ച പിഴവ് എസ് ആന്‍ഡ്പി തിരുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ പറഞ്ഞതില്‍ ഒട്ടേറെ വാസ്തവമുണ്ട്. ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം ശക്തമായ നിയന്ത്രണത്തിലുള്ളതാണ്. ബാങ്കിംഗ് മേഖലയുടെ നിലനില്പിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു നീതികരണവുമില്ലെന്നും മൊണ്‍ടെക് സിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല