1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2023

സ്വന്തം ലേഖകൻ: അയര്‍ലൻഡിലെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ എന്നിവ വാങ്ങി വാസ യോഗ്യമാക്കാനായി 150 മില്യൻ യൂറോ വകയിരുത്തിയതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. ‘ഹൗസിങ് ഫോർ ആൾ’ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.

അർബൻ റിജനറേഷൻ ഡെവലപ്പ്മെന്റ് ഫണ്ട്‌ ലഭിക്കാന്‍ അര്‍ഹതയുള്ള നഗരങ്ങളിലെയും ഗ്രാമപ്രാദേശങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പണം ലഭിക്കുക. ഇവ വാങ്ങുന്നതിനായുള്ള തുകയുടെ 100 ശതമാനവും സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. ഫണ്ട് ലഭിക്കാനായി അപേക്ഷിച്ച തദ്ദേശസ്ഥാപനങ്ങള്‍ ഇത്തരം 4,850 വീടുകള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്.

ഹൗസിങ്‌ ഫോർ ആൾ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ജനുവരി മുതല്‍ 12,987 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ സമയം നിര്‍മ്മാണമാരംഭിച്ച വീടുകളെക്കാള്‍ 7% അധികമാണിത്. 2023 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയത് 6,716 വീടുകളാണ്. 2022 ന്റെ ആദ്യ പാദത്തെക്കാള്‍ 20% അധികമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.