1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്ത്രീകൾക്ക് സന്ദര്‍ശന വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിസിറ്റിംഗ് വീസ അപേക്ഷയോടൊപ്പം ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകൾക്ക് എൻട്രി വീസ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, നയതന്ത്രജ്ഞർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, 16 വയസിന് താഴെയുള്ള പെൺകുട്ടികൾ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, ഓൺലൈന്‍ വീസ അനുവദിക്കുന്ന വിദേശികൾ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് കുടുംബ, സന്ദർശന വീസകൾ അനുവദിക്കുന്നില്ല. തൊഴിൽ, കൊമേഷ്യൽ സന്ദർശന വീസകൾ മാത്രമാണ് അനുവദിക്കുന്നത്.

അതിനിടെ യുഎഇയിൽ നിന്നും, കുവെെറ്റിൽ നിന്നും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഈ രാജ്യങ്ങളിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല. രണ്ട് രാജ്യങ്ങളും വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും.

യുഎഇയിൽ കൃത്രിമം നടത്തി കുവൈത്തിലേക്ക് പോകാൻ സാധിക്കില്ല. അതുപോലെ കുവെെറ്റിൽ കൃത്രിമം നടത്തി യുഎഇലേക്ക് പോകാൻ സാധിക്കില്ല. പുതിയ സംവിധാനം വഴി പിടിവീഴും. മാനവശേഷി, ഇൻഫർമേഷൻ ടെക്‌നോളജി, ട്രാഫിക്, ക്രിമിനൽ സെക്യൂരിറ്റി, മന്ത്രിതല സമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.