സ്വന്തം ലേഖകൻ: യുകെയില്‍ നിലവിലെ സാഹചര്യത്തില്‍ ജനങ്ങളില്‍ ഏതാണ്ട് മൂന്നിലൊന്ന് പേരും തിരിച്ചടവിന് പാടുപെടുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് നടത്തിയ പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തങ്ങള്‍ തിരിച്ചടവിന് പാടുപെടുന്നുവെന്നാണ് ഒഎന്‍എസിന്റെ ഒപ്പീനിയന്സ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ സര്‍വേയില്‍ പങ്കെടുത്ത റെന്റര്‍മാരില്‍ 43 ശതമാനം പേരും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാരില്‍ 28 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. ചില പ്രത്യേക ഗ്രൂപ്പുകളില്‍ ഈ അനുപാതം കൂടുതലാണെന്നാണ് ഒഎന്‍എസ് പറയുന്നത്.
ഇത് പ്രകാരം ചാരിറ്റികളില്‍ നിന്ന് പിന്തുണ ലഭിക്കുന്നവരില്‍ 57 ശതമാനം പേരും ഒരു മുതിര്‍ന്നയാളും ഒരു കുട്ടിയും മാത്രം ജീവിക്കുന്ന വീടുകളില്‍ പെട്ടവരില്‍ 47 ശതമാനം പേരും ഇത്തരത്തില്‍ തിരിച്ചടവിന് പാടുപെടുന്നുവെന്നാണ് ഒഎന്‍എസ് സര്‍വേയില്‍ വെളിപ്പെട്ടിരിക്കുന്നത്.
ബെനഫിറ്റ്സ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ലഭിക്കുന്നവരില്‍ 45 ശതമാനം പേരും ഏഷ്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ ബ്രിട്ടീഷ് അഡല്‍റ്റ്സ് കാറ്റഗറിയില്‍ പെട്ടവരില്‍ 53 ശതമാനം പേരും ബ്ലാക്ക് , ആഫ്രിക്കന്‍ ,കരീബിയന്‍ അല്ലെങ്കില്‍ ബ്ലാക്ക് ബ്രിട്ടീഷ് അഡല്‍റ്റ്സ് വിഭാഗത്തില്‍ പെട്ടവരില്‍ 47 ശതമാനം പേരും ഇത്തരത്തില്‍ തിരിച്ചടവിന് പാടുപെടുന്നുവെന്നും പ്രസ്തുത സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മാസങ്ങള്‍ക്കിടെ തങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവ് അല്ലെങ്കില്‍ വാടക വര്‍ധിച്ചിട്ടുണ്ടെന്നാണ് സര്‍വേയോട് പ്രതികരിച്ച 48 ശതമാനം പേരും പറയുന്നത്. തങ്ങളുടെ തിരിച്ചടവില്‍ പെരുക്കമുണ്ടായെന്ന് പ്രതികരിച്ചവരില്‍ റെന്റര്‍മാര്‍ മോര്‍ട്ട്ഗേജ് ഹോള്ഡര്മാരേക്കാള് കൂടുതലാണ്. അതായത് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്ന റെന്റര്‍മാര്‍ 42 ശതമാനമാണെങ്കില്‍ മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ 32 ശതമാനമാണ്.
തങ്ങളുടെ ഡിസ്പോസിബിള്‍ ഇന്‍കത്തിന്റെ ഉയര്‍ന്ന അനുപാതം വാടക നല്‍കാനായി ചെലവിടുന്നുവെന്ന് 21 ശതമാനം റെന്റര്‍മാര്‍ വെളിപ്പെടുത്തിയപ്പോള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തിയ മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ വെറും 16 ശതമാനമാണ്. ഇത്തരത്തിലുള്ള പ്രതിസന്ധിയുടെ തോത് വിവിധ ഏയ്ജ് ഗ്രൂപ്പുകളില്‍ വ്യത്യസ്ത തോതിലാണെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. 25 വയസിനും 34 വയസിനും ഇടയിലുള്ളവര്‍ ഇത്തരത്തില്‍ തിരിച്ചടവിന് പാടുപെടുന്നത് 75 വയസ്സും അതില്‍ കൂടുതലുള്ളവരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല