പ്രണയമാണെന്ന് ലോകം വിളിച്ചു പറഞ്ഞാലും പലപ്പോഴും പ്രണയിക്കുന്നവര്‍ അതു സമ്മതിച്ചു തരില്ല. ആദ്യം നിഷേധം, പിന്നെ പ്രതിഷേധം, ഒടുവില്‍ വിവാഹനിശ്ചയം എന്നിങ്ങനെയാണ് വെള്ളിത്തിരയിലെ താരവിവാഹങ്ങളുടെ ഒരു രീതി. എന്നാല്‍ ബോളിവുഡ് സുന്ദരി കരീന ഇതില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു.
ഒരിക്കലും കരീന തന്റെ പ്രണയം ഒളിപ്പിച്ചുവെച്ചിരുന്നില്ല. എന്നാണ് വിവാഹം എന്ന കാര്യത്തില്‍ മാത്രമായിരുന്നു വ്യക്തമായ ഒരുത്തരം നല്‍കാതിരുന്നത്. ഏതായാലും ഭാവിവരന് സെയ്ഫ് വിവാഹവാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയതാണ് ബോളിവുഡിലെ പുതിയ വിശേഷം. അടുത്തവര്‍ഷം വിവാഹം നടക്കുമെന്നാണ് സൂചന. സെയ്ഫിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നിര്‍മ്മിക്കുന്ന ‘ഏജന്റ് വിനോദ്’ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വിവാഹമുണ്ടാകും.
2012 ല്‍ ആദ്യമാസങ്ങളില്‍ തന്നെയായിരിക്കും തീയതിയെന്നും സെയ്ഫ് പറഞ്ഞു. സെയ്ഫിനൊപ്പം തന്നെ അമ്മ ശര്‍മ്മിള ടാഗോറും വിവാഹവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിലായിരിക്കും തീയതിയെന്നാണ് ശര്‍മ്മിള വ്യക്തമാക്കിയത്. എന്നാല്‍ ‘ഏജന്റ് വിനോദ്’ റിലീസ് വൈകുകയാണെങ്കില്‍ വിവാഹം മാര്‍ച്ചിലേക്ക് നീളും.
അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് കരീനയെന്നാണ് സെയ്ഫിന്റെ വിലയിരുത്തല്‍. തനിക്ക് ഏറെ യോജിച്ചവളും കുടുംബത്തിന് പ്രിയപ്പെട്ടവളാണെന്നും സെയ്ഫ് സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ജീവിതത്തില്‍ രണ്ടു പേരും ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ക്കും സാമ്യമുണ്ടെന്നും പൂര്‍ണമായും പരസ്പരം സ്നേഹിക്കുകയാണെന്നും പറഞ്ഞ സെയ്ഫ് കരീനയുടെ കൂടെ ഏറെ സമയം ചെലവഴിക്കുന്നതാണ് ഏറെ പ്രിയമെന്നും കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല