ഇന്നലത്തെ അപൂര്‍വ തീയതിയില്‍ മാഡിസണിലെ ഇരട്ടകളായ ബെറ്റ്സിയും കാറ്റിയും തങ്ങളുടെ 11-ാം പിറന്നാള്‍ ആഘോഷിച്ചു. 100 വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന ഈ തീയതിയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ഇവര്‍ക്ക്മേല്‍ ജന്മദിന സമ്മാനങ്ങളുടെ പ്രവാഹമായിഇരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇതില്‍ ഇരുവരുടെയും ആന്റി നല്‍കിയ സമ്മാനമാണ് ഏറ്റവും രസകരം. ഒരു വലിയ ബാഗിനുള്ളില്‍ 11 ചെറിയ ബാഗുകള്‍ നിറച്ചുവച്ചു. ആ ചെറിയ ബാഗുകളില്‍ 11 തരത്തിലുള്ള സമ്മാനങ്ങളും ആന്റി നല്‍കി.
ഇന്നലെ രാവിലെ സ്കൂളില്‍ ചെന്ന ശേഷം 11 മണി കഴിഞ്ഞ് 11 മിനിട്ട് 11 സെക്കന്‍ഡ് കഴിയുന്നത് വരെ കാത്തിരുന്നു കൂട്ടുകാരുമൊത്ത് ജന്മദിനം ആഘോഷിക്കുകയായിരുന്നു ഇവര്‍. 2000 നവംബര്‍ 11നായിരുന്നു ബെറ്റ്സിയുടെയും കാറ്റിയുടെയും ജനനം. ഇരുവരുടെയും ജനന സമയം തമ്മില്‍ 17 മിനിട്ടിന്റെ വ്യത്യാസമുണ്ട്.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും 11-11-11 എന്ന തീയതിക്ക് ലോക ചരിത്രത്തില്‍ മറ്റ് പല പ്രാധാന്യങ്ങളുമുണ്ട്. അമേരിക്കയില്‍ മുതിര്‍ന്നവരുടെ ദിവസമായി ആചരിക്കുന്നത് നവംബര്‍ 11നാണ്. 22-ാമത് മാസം ഇല്ലാത്തതിനാലും 11-11-11 എന്ന തീയതി എഴുതിയ ശേഷം തുടക്കം മുതല്‍ ഒടുക്കത്തിലേക്ക് വായിച്ചാലും ഒടുക്കം മുതല്‍ തുടക്കത്തിലേക്ക് വായിച്ചാലും ഒരേ തീയതി ആയിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. മുന്നോട്ടും പിന്നോട്ടും ഇങ്ങനെ ഒരുപോലെ വായിക്കാവുന്ന പദത്തിനെ പാലിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്.
1911 നവംബര്‍ 11ാം തീയതിയും ഒരു അത്ഭുതം സംഭവിച്ചിരുന്നു. അന്നത്തെ ആ ദിവസത്തേക്ക് മാത്രം താപനില 60 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നിരുന്നു. അന്ന് കന്‍സാസ് പട്ടണത്തിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെങ്കിലും പെട്ടെന്ന് തന്നെ അത് 11 ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നിരുന്നു. അന്ന് അമേരിക്കയില്‍ ചുഴലിക്കാറ്റും വീശിയിടച്ചു. അടുത്ത ദിവസം അത് സാധാരണനിലയിലാവുകയും ചെയ്തു.
ഇന്നലെ ഇറങ്ങിയ ഒരു ഹോളിവുഡ് സിനിമയുടെ പേരു പോലും 11-11-11 എന്നാണ്. നരകത്തിലേക്ക് വഴി തുറക്കുമെന്നാണ് ഈ സിനിമ പറയുന്നത്. അതിനാല്‍ ഇന്നലത്തെ ദിനം രക്തരൂക്ഷിതമായിരിക്കുമെന്നായിരുന്നു ഒരു വിഭാഗക്കാര്‍ വിശ്വസിച്ചത്. കാറില്‍ സഞ്ചരിക്കുന്ന ഒരു കുടുംബം 11 മണി 11 മിനിട്ട് 11 സെക്കന്‍ഡില്‍ വച്ച് അപകടത്തില്‍പ്പെട്ട് ദാരുണമായി മരണപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല