പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സി (എസ്.ആന്‍ഡ് പി.) ന് സംഭവിച്ച പിഴവ് ഫ്രാന്‍സിന്റെ സാമ്പത്തികരംഗത്തെ മണിക്കൂറോളം പരിഭ്രാന്തിയിലാക്കി. ഫ്രാന്‍സിന്റെ കടയോഗ്യതാ നിരക്ക് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ സ്റാന്‍ഡാര്‍ഡ് ആന്‍ഡ് പൂവേഴ്സ് അബദ്ധത്തില്‍ താഴ്ത്തിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്.
ഫ്രാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് എ.എ.എ.യില്‍ നിന്ന് താഴ്ത്തുകയാണെന്നാണ് എസ്. ആന്‍ഡ് . പി തങ്ങളുടെ വരിക്കാര്‍ക്ക് തെറ്റായ സന്ദേശമയച്ചത്. അബദ്ധം മനസ്സിലാക്കിയ എസ്. ആന്‍ഡ് പി. മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തുമായി എത്തി. സാങ്കേതികത്തകരാര്‍ മൂലം അബദ്ധത്തില്‍ പോയ സന്ദേശമാണതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എസ്. ആന്‍ഡ് പി. അറിയിച്ചു. ഫ്രാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് എ.എ.എ.യില്‍ മാറ്റമില്ലാതെ തുടരുകയാണെന്നും അവര്‍ അറിയിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ജി-20 ഉച്ചകോടി നടക്കുന്നതിനിടെയാണ് ഈ തെറ്റായ സന്ദേശം ഫ്രാന്‍സില്‍ പ്രചരിച്ചത്. നേരത്തേ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതുമായി ബന്ധപ്പെട്ട് എസ്. ആന്‍ഡ്പി. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിനിടെയാണ് പുതിയ സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല