ലോകപ്രശസ്തനും ആര്‍ക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തതുമായ സിനിമയിലെ ഓസ്കാറിനു തുല്യമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് മജീശ്യന്സിന്റെ ഈ വര്‍ഷത്തെ മെര്‍ലിന്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫ: ഗോപിനാദും ഒപ്പം പതിനാല് കലാകാരന്മാരും വരുന്ന ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച യുകെ സന്ദര്‍ശിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കയില്‍ നടത്തിയ ഒരു മാസത്തെ പര്യടനത്തിന്റെ വിജയശേഷമാണ് അവര്‍ അവര്‍ യുകെയിലേക്ക് വരുന്നത്. അമേരിക്കയില്‍ നിന്നുള്ള വിഅവ്രം ആനുസരിച്ചു അവിടെ നടന്ന ഷോകള്‍ എല്ലാം ഹൌസ്ഫുള്‍ ആയിരുന്നെന്നും പലര്‍ക്കും ടിക്കറ്റുകള്‍ ലഭിക്കാതെ നെട്ടോട്ടം ഓടേണ്ടി വന്നിട്ടുമുണ്ടത്രേ
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയില്‍ ഡാന്‍സും പാട്ടും മാജിക്കിലൂടെ സിനിമയുമായി അരങ്ങേറുന്ന ഇന്ദ്രജാല പ്രകടനത്തിനായി 3 ടണ്‍ ഭാരമുള്ള മാജിക്കല്‍ ഐറ്റംസും 4000 വാട്ട് സൌണ്ട്, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് സിസ്റ്റം എന്നിവ ഒരുക്കുന്നതിനായി ചുമതല്പ്പെടുതിയിരിക്കുന്നത് വിദഗ്തരായ എന്ജിനീയര്‍മാരെയാണ്. മാജിക്കില്‍ മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും തുടങ്ങി നിരവധി പേരുടെ പ്രോഫസരായ മുതുകാട് കേരള യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ മാജിക് അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയാണ്.
ഇത്രയേറെ വന്‍ സന്നാഹങ്ങളുമായി യുകെയിലേക്ക് വരുന്ന ഇന്ദ്രിക ലോകത്തിലെ വിസ്മയമായ ഈ രാജാവിനെ നേരില്‍ കാണാന്‍ അപൂര്‍വമായി കിട്ടുന്ന അവസരം മലയാളികളും ഇന്ദ്രജാലത്തെ ഇഷ്ടപ്പെടുന്ന മറ്റു ഭാഷക്കാര്‍ക്കും ഒരു വലിയ ദൃശ്യാ വിരുന്നാകും. മാഞ്ചസ്റ്റര്‍ ഒഴിച്ച് മറ്റു അഞ്ചു പ്രമുഖ നഗരങ്ങളില്‍ ഈ ബിഗ് ബഡ്ജക്ട്ട് ഷോ ബുക്ക് ചെയ്യാന്‍ അല്ലെങ്കില്‍ സ്പോനസര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ യുകെയിലെ സ്റ്റേജുകളില്‍ അറിയപ്പെടുന്ന മജീഷ്യനായ മാര്‍വിന്‍ ബിനോയെ 07703731820 എന്ന നമ്പറിലോ binothanni@yhoo.co.in മെയിലിലോ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല