1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2023

ജിയോ ജോസഫ്: പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തികൊണ്ടിരിക്കുന്ന കലാ സാംസ്‌കാരിക വേദിയുടെ 4-ാം സമ്മേളനവും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റും, പ്രസിദ്ധ അസ്തിരോഗ വിദഗ്ദനുമായ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍ (UK) നയിക്കുന്ന ആരോഗ്യ സെമിനാറും ജൂലൈ 28ാം തിയതി വൈകീട്ടു 3.30 PM(UK Time) 6.00 PM (UAE Time)നു വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ കേരള റബര്‍ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറും, ചെയര്‍പേഴ്‌സനും, സംസ്ഥാന ഗവണ്‍മെന്റിന്റെ മുന്‍ അഡീഷനില്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസ് IAS നിര്‍വ്വഹിക്കുന്നതാണ്.

എല്ലാ മാസത്തിന്റേതും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നു കൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസഷൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണു ചര്‍ച്ചചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരെ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. ജൂലൈ 28നു നടക്കുന്ന സമ്മേളനത്തില്‍ അതിശൈത്യത്തിലും, അത്യുഷ്ണത്തിലും പ്രവാസികള്‍ക്കുണ്ടാകുന്ന നടുവേദന, തേയ്മാനം, വാതരോഗങ്ങള്‍, അസ്തിരോഗം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചു ശാസ്ത്രക്രിയ അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണു നടക്കുന്നതു. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്കു വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടില്‍ ജോളി തടത്തില്‍ ബാബു തോട്ടപ്പിള്ളി
പ്രസിഡന്റ് 04915753181523
ചെയര്‍മാന്‍ 0491714426264
ജന.സെക്രട്ടറി 0447577834404

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.