1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2011

അയര്‍ലണ്ടില്‍ കോടീശ്വരന്മാരില്‍ പ്രമുഖനായ സീന്‍ ക്വുന്‍ ഇപ്പോള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രണ്ടു ബില്ല്യണ്‍ യൂറോയില്‍ കൂടുതല്‍ തുകയ്ക്ക് ആഗ്ലോ ഐറിഷ് ബാങ്കില്‍ കടമുണ്ടെന്ന് കാട്ടിയാണ് സീന്‍ ക്വുന്‍ അപേക്ഷ നല്‍കിയത്. പാപരത്വത്തിന് അപേക്ഷിക്കാതിരിക്കുന്നതിനുള്ള എല്ലാ വഴികളും താന്‍ നോക്കിയെന്നും അവസാന വഴിയെന്ന നിലയിലാണ് അപേക്ഷ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷയിന്മേല്‍ നടപടിയെടുത്ത ബെല്‍ഹാസ്‌ററിലെ ഹൈക്കോടതി അദ്ദേഹത്തിന് പാപരത്വം നല്‍കി,

ഈ നിയമ നടപടിമൂലം സീന്‍ ക്വുനിന് ഇനി തന്റെ കടങ്ങളില്‍ നിന്നം മോചനം ലഭിക്കും. ബിസിനസ്സ് മേഖലയിലെ മൈറ്റി ക്വുന്‍ എന്നറിയപ്പെട്ടിരുന്ന സീന്‍ ക്വുന്നിന് 4.72 ബില്ല്യണ്‍ യൂറോയുടെ വരുമാനമാണുണ്ടായിരുന്നത്. തന്റെ 14-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച സീന്‍ ക്വുന്‍ സ്വപ്രയത്‌നത്താലാണ് ഈ ഉയരങ്ങളിലെത്തിയത്. ഫാമിലി ഫാമില്‍ ജോലി ചെയ്താരംഭിച്ച അദ്ദേഹം ലോണായെടുത്ത 100 യൂറോ ഉപയോഗിച്ച് ക്വാറി തുടങ്ങിയാണ് ബിസിനസ്സ് മേഖലയിലേക്ക് പ്രവേശിച്ചത്. പിന്നീട് സിമന്റ് റോഡ്‌സ്‌റ്റോണ്‍ ഹോള്‍ഡിംഗ്‌സ് ഏറ്റെടുത്ത ഇദ്ദേഹം പിന്നീട് ഗ്ലാസിന്റെയും പ്ലാസ്റ്റിക്കിന്റെയും മേഖലയിലേക്ക് കടക്കുകയാരുന്നു.

വളരെ താഴന്ന രീതിയില്‍ ബിസിനസ്സ് ജീവിതം ആരംഭിച്ച ഇദ്ദേഹത്തിന്റെ വളര്‍ച്ച വളരെപ്പെട്ടെന്നും അസൂയാവഹമാര്‍ന്ന രീതിയിലുമായിരുന്നു. ഇതാണ് അദ്ദേഹത്തെ ബിസിനസ്സ് രംഗത്തെ മൈറ്റി ക്വുനായി അറിയപ്പെടാന്‍ കാരണം.

ആംഗ്ലോയില്‍ പണം മുടക്കാന്‍ തുടങ്ങിയതിനു ശേഷമാണ് തന്റെ തകര്‍ച്ച ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. മുടക്കുന്ന ആള്‍ ആരെന്നറിയാതെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പണമിറക്കാന്‍ ഇവര്‍ സഹായം നല്‍കിയിരുന്നു. ഇങ്ങനെ മുടക്കിയതാണ് തന്റെ പരാജയമായതെന്ന് അദ്ദേഹം പറയുന്നു. താന്‍ മാത്രമല്ല മറ്റു പലരും ആംഗ്ലോയുടെ ഈ ചതിയില്‍പെട്ടു പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

അതിനാല്‍തന്നെ ആംഗ്ലോയുടെ മേഖലകളെക്കുറിച്ച് ഐറിഷ് ബാങ്ക് റെസല്യൂഷന്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സീന്‍ ക്വുനിന് പാപരത്വം നല്‍കി കടങ്ങളില്‍ നിന്നും ഒഴിവാക്കി എങ്കിലും അദ്ദേഹത്തിന്റെ വരുമാനത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അതുവഴി തങ്ങള്‍ക്ക് ലഭിക്കാനുള്ള തുകയില്‍ പകുതിയെങ്കിലും നേടിയെടുക്കുന്നതിനുള്ള നടപടികള്‍ നടത്തുമെന്നും ഐറിഷ് ബാങ്ക് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.