1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2023

സ്വന്തം ലേഖകൻ: അനാരോഗ്യകരമായ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തിൽ എത്ര കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര ആകാം എന്ന് നിർദേശത്തിൽ പറയുന്നു.

മുതിർന്നവരിലും കുട്ടികളിലും ആകെ കൊഴുപ്പിന്റെ ഉപഭോഗം ഊർജ ഉപഭോഗത്തിന്റെ മുപ്പതുശതമാനമോ അതിൽ കുറവോ ആയി പരിമിതപ്പെടുത്താൻ ഡബ്ല്യുഎച്ച് ഒ നിർദേശിക്കുന്നു. കൊഴുപ്പിന്റെ ഭൂരിഭാഗവും അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയതിനാലാണിത്. പൂരിത ഫാറ്റി ആസിഡുകൾ 10 ശതമാനത്തിൽ അധികം ആകാൻ പാടില്ല. അതുപോലെ ട്രാൻസ് ഫാറ്റി ആസിഡ് 1 ശതമാനത്തിലധികം ആകാനും പാടില്ല.

കൊഴുപ്പുകൂടിയ ഇറച്ചി, പാലുൽപന്നങ്ങൾ, കട്ടിയുള്ള കൊഴുപ്പുകൾ, വെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ പോലുള്ള എണ്ണകൾ എന്നിവയിലെല്ലാം പൂരിത ഫാറ്റി ആസിഡ് ഉണ്ട്. ബേക്ക് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ, പായ്ക്കറ്റിൽ കിട്ടുന്ന ലഘുഭക്ഷണങ്ങൾ, ഇറച്ചി, പാലുൽപന്നങ്ങൾ ഇവയിലെല്ലാം ട്രാൻസ്ഫാറ്റി ആസിഡുകൾ ഉണ്ട്.

മെച്ചപ്പെട്ട ആരോഗ്യത്തിനായി സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ട്രാൻസ് ഫാറ്റി ആസിഡുകൾ എന്നിവയ്ക്കു പകരം സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങളായ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങള്‍, പരിപ്പുവർഗങ്ങൾ എന്നിവയിൽ നിന്നുള്ള അന്നജം ഇവ ഉപയോഗിക്കണമെന്ന് ഡബ്ല്യൂ എച്ച് ഒ നിർദേശിക്കുന്നു.

അന്നജത്തിന്റെ ഗുണമേന്മയുെട പ്രാധാന്യവും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. രണ്ടു വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവരും മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ എന്നിവയില്‍ നിന്നുള്ള അന്നജവും കഴിക്കണം. കൂടാതെ മുതിർന്നവർ ദിവസവും കുറഞ്ഞത് 400 ഗ്രാം പച്ചക്കറികളും പഴങ്ങളും കഴിക്കണം. അതുപോലെ ഭക്ഷ്യനാരുകൾ 25 ഗ്രാമും ഉപയോഗിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.