സ്വന്തം ലേഖകൻ: ലോകത്ത് ഭക്ഷ്യ വിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നായി ഖത്തര്‍. ലോകബാങ്ക് പുറത്തു വിട്ട കണക്ക് പ്രകാരം രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റം. 2022 ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള ലോകരാജ്യങ്ങളിലെ ഭക്ഷ്യവില സൂചിക അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് പട്ടിക തയ്യാറാക്കിയത്.
ദരിദ്ര, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ ഭക്ഷ്യ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നതായി കണക്കുകള്‍ പറയുന്നു. ഖത്തറില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭക്ഷ്യ സാധനങ്ങളുടെ വില കുറഞ്ഞതായാണ് ലോകബാങ്ക് പഠനത്തില്‍ പറയുന്നത്. 2022 ജൂണില്‍ 4.9 ശതമാനമായിരുന്നു വിലക്കയറ്റം. പിന്നീട് അത് ആഗസ്റ്റില്‍ 6.4 ശതമാനം വരെയായി ഉയര്‍ന്നു. മെയ് മാസത്തില്‍ 1.4 ശതമാനമാണ് വിലക്കയറ്റം.
മാര്‍ച്ചില്‍ ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തി. നെഗറ്റീവ് 1.9 ശതമാനമായിരുന്നു വിലക്കയറ്റം. വെനസ്വേല, ലബനന്‍, സിംബാബ്‌വെ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് രൂക്ഷമായ വിലക്കയറ്റം അനുഭവിക്കുന്നത്. ഇതോടൊപ്പം തന്നെ യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ ജനങ്ങളും ഭക്ഷ്യ വിലക്കയറ്റം അഭിമുഖീകരിക്കുന്നതായി ലോകബാങ്ക് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല