സ്വന്തം ലേഖകൻ: ഹോം നഴ്സുമാർക്ക് ലൈസൻസും റജിസ്ട്രേഷനും നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടെ മറ്റ് രാജ്യങ്ങളിലെപ്പോലെ ഖത്തറിലും ആരോഗ്യവിഭാഗത്തിന് കീഴിൽ ഹോം നഴ്സുമാരെ ഉൾപ്പെടുത്തും.
വീടുകളിൽ കഴിയുന്ന വയോധികർക്ക് കാര്യക്ഷമമായ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. മതിയായ യോഗ്യതയുള്ളവർക്ക് മാത്രമേ ഇനി ഹോം നഴ്സ് ജോലിയിൽ പ്രവേശിക്കാനാകൂ. ജോലിക്ക് അപേക്ഷിക്കാൻ ഹോം നഴ്സിങ് സർട്ടിഫിക്കേഷനോ നഴ്സിങ് ഡിഗ്രിയോ ആവശ്യമാണ്.
ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഇടം പിടിച്ച് ഖത്തർ. 2022 ജൂലൈയ്ക്കും 2023 മേയ്ക്കും ഇടയിലുളള കണക്കുകൾ പുറത്തുവന്നപ്പോൾ ആണ് ഖത്തർ സ്ഥാനം പിടിച്ചിരിക്കുന്നത്. വാര്ഷാടിസ്ഥാനത്തില് രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറില്‍ ഭക്ഷ്യവിലക്കയറ്റം. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ട്രേഡിങ് എക്കണോമിക്സ് എന്നിവ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഫറയുന്നത്.
ഭക്ഷ്യവിലക്കയറ്റം നിര്‍ണയിക്കുന്ന സൂചിക പ്രകാരം 2022 ജൂലൈയില്‍ ഖത്തറിലെ ഭക്ഷ്യവിലക്കയറ്റ നിരക്ക് 4.8 ശതമാനമായിരുന്നു. എന്നാൽ പിന്നീട് കഴിഞ്ഞ വർഷം ഓരോ മാസവും ഉള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് കുറവാണ്. ഓഗസ്റ്റില്‍ 6.4 ശതമാനം, സെപ്തംബറില്‍ 4.6 ശതമാനം, ഒക്ടോബറില്‍ 1.3 ശതമാനം, നവംബറില്‍ 0.3 ശതമാനം, ഡിസംബറില്‍ 1.5 ശതമാനം, എന്നിങ്ങനെയായിരുന്നു കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല