സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ– വീസ ഉപയോഗിച്ചു റഷ്യയിലേക്കു യാത്ര ചെയ്യാം. 4 ദിവസമാണ് വീസ അനുവദിക്കാനുള്ള സമയം. റഷ്യയിലേക്ക് ഉദ്ദേശിച്ച യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
146.90 ദിർഹം (ഏകദേശം 3300 രൂപ) ആണ് കോൺസുലർ ഫീസ്. വിനോദസഞ്ചാരം, വാണിജ്യ ആവശ്യം തുടങ്ങിയവയ്ക്ക് ഇ – വീസ ഉപയോഗിച്ച് റഷ്യ സന്ദർശിക്കാം. ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള വീസയുടെ കാലാവധി 60 ദിവസമാണ്. 16 ദിവസം വരെ രാജ്യത്തു താമസിക്കാം.
അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വീസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വീസാ രീതിയില്‍ പ്രവേശിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല