1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ശമ്പള വർധനവിന്റെ കാര്യത്തിൽ പിന്നോട്ടില്ല എന്ന പ്രഖ്യാപനവുമായി ഓഗസ്റ്റ് 11 ന് അഞ്ചാമത്തെ പണിമുടക്ക് നടത്തും. തുടർച്ചയായി നാല് ദിവസമാണ് പണിമുടക്ക് ഉണ്ടാവുക. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന പണിമുടക്ക് ഓഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ ഏഴിനായിരിക്കും അവസാനിക്കുക.

35% ശമ്പള വർധനയാണ് പണിമുടക്കിന് നേതൃത്വം നൽകുന്ന ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഈ വർഷം 6% വർധനവാണ് നൽകിയിരിക്കുന്നത്. അടുത്ത വർഷം ഇത് 9% ആയി വർധിക്കും. പണിമുടക്ക് വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ശമ്പള വർധന തീരുമാനങ്ങൾക്ക് പിന്നാലെ ഇത് അന്തിമ ഒത്തുതീർപ്പാണെന്നും ഇനി ചർച്ചകളില്ലെന്നും ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ഉൾപ്പടെയുള്ളവർ അറിയിച്ചു.

എന്നാൽ ഉത്തരവാദിത്തമുള്ള സർക്കാരിനെ പോലെ പ്രവർത്തിച്ച് തങ്ങളുമായി ചർച്ച നടത്തിയാൽ പണിമുടക്കുകളുമായി മുന്നോട്ട് പോകേണ്ടി വരില്ലെന്ന് ബിഎംഎ ജൂനിയർ ഡോക്ടർ കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസണും ഡോ. വിവേക് ത്രിവേദിയും പ്രതികരിച്ചു. ചർച്ചകൾക്ക് മുൻപ് തന്നെ തന്റെ തീരുമാനം അന്തിമമാണ് എന്ന് പറയുന്ന പ്രധാന മന്ത്രി ഋഷി സുനകിന്റെ നടപടിയെയും അവർ വിമർശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.