സ്വന്തം ലേഖകൻ: ബഹ്റൈൻ-ഡൽഹി സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബഹ്റൈനിൽനിന്ന് തിങ്കളാഴ്ചകളിൽ ഡൽഹിക്ക് സർവിസ് നടത്തുന്ന AI939/940 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഈ മാസം ഏഴു മുതൽ ഒക്ടോബർ 24 വരെ റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക് പകരം, അധിക ചാർജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്ലൈറ്റുകളിൽ ടിക്കറ്റെടുക്കാം. ഇതര ഫ്ലൈറ്റുകളിലെ സീറ്റ് ലഭ്യത പൂർണമായി ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ ബുക്കിങ്ങുകൾ പൂർണമായും റീഫണ്ട് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ബഹ്റൈനിലുള്ളത് 3,20,000 ഇന്ത്യക്കാർ. ഗൾഫ് രാജ്യങ്ങളിലാകെ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് (എൻ.ആർ.ഐ) സ്ഥിതിവിവരക്കണക്ക് പറയുന്നത്. ബഹ്റൈനിലെ ഇന്ത്യക്കാരിൽ രണ്ടുലക്ഷത്തിലധികം പേർ മലയാളികളാണെന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്ക്. 50,000 തമിഴ്നാട് സ്വദേശികളുമുണ്ട്. 210 രാജ്യങ്ങളിലായി ഏകദേശം 1.34 കോടി പ്രവാസികളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല