1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2023

സ്വന്തം ലേഖകൻ: ഓഗസ്റ്റിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്നു മുതൽ പ്രീമിയം പെട്രോളിന് 5 ദിർഹം കുറയും. ഖത്തർ എനർജിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്.

പുതുക്കിയ വില അനുസരിച്ച് പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ ആണ് നിരക്ക്. കഴിഞ്ഞ മാസം 1.95 റിയാൽ ആയിരുന്നതാണ് 5 ദിർഹം കുറച്ച് 1.90 ആക്കിയത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ല.

സൂപ്പർ ഗ്രേഡ് ലീറ്ററിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ നിരക്ക് തന്നെ ഈ മാസവും തുടരും. ഒരു വർഷത്തിലധികമായി പെട്രോൾ സൂപ്പർ ഗ്രേഡിനും ഡീസലിനും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള എണ്ണ വിപണിയിലെ വില പ്രകാരമാണ് എല്ലാമാസവും ഇന്ധനവില പുതുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.