സ്വന്തം ലേഖകൻ: വിമാനയാത്രക്കാർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. വാലറ്റ് പാർക്കിങ് സേവനം വിമാനത്താവളത്തിൽ പുനരാരംഭിച്ചു. യാത്രക്കാർക്കുള്ള പ്രീമിയ വാലറ്റ് സേവനം പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ തന്നെയാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. അധിക സേവനങ്ങളോടെയാണ് വാലറ്റ് പാർക്കിങ് പുനരാരംഭിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ഒരു ദിവസം യാത്രക്കായി പോകുന്നവർക്ക് വാഹനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ ഏർപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ വാഹനങ്ങൾ ഏൽപ്പിച്ച് യാത്രചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രീമിയം വാലറ്റ് സേവനം ചെയ്യുന്നത്. പുറപ്പെടൽ മേഖലയിലെ ഗേറ്റ് ഒന്നിലെ പ്രത്യേക തയാറാക്കിയ കർബ്സൈഡ് പാർക്കിങ്ങിൽ വാലറ്റ് സേവനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷോർട്ട് ടേമിൽ വാഹനം സുരക്ഷിതമായി ഇട്ട് പോകാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇങ്ങനെ യാത്രക്കാർക്ക് വാഹനം ഏൽപ്പിച്ച് പോകുമ്പോൾ അധിക സേവനങ്ങളും ലഭിക്കും. പുറപ്പെടൽ ഗേറ്റ് ഒന്നിൽ പ്രത്യേകമായ തയ്യാറാക്കിയ ട്രാക്കിൽ വാലറ്റിനുള്ള വാഹനം നിർത്തി യാത്രക്കാരന് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാം. യാത്രക്കാരനെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ഇതിലൂടെ ചെയ്യും. വലിയ കാലതാമസം ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
പേപ്പർ ടിക്കറ്റോ കറൻസി പണമിടപാടോ ഇല്ലാതെ മുഴുവൻ ആയി ഡിജിറ്റലായാണ് പ്രീമിയർ വാലറ്റ് സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുക. പാർക്കിങ് ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്ക് ഇ ടിക്കറ്റ് വാട്സ്ആപ് അല്ലെങ്കിൽ എസ്എംഎസ് വഴിയായിരിക്കും ലഭിക്കുക. കുറച്ചു ദിവസത്തേക്ക് യാത്ര പോകുന്നവർക്ക് പാർക്കിങ് ഇനി ഒരു പ്രശ്നം ആകില്ല. ബിസിനസുകാർ, ഉന്നത ഉദ്യോഗസ്ഥർ, ചെറിയ ഇടവേളകൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്കാണ് ഈ സേവനം കൂടുതൽ ഉപകരിക്കുക. വാലറ്റ് പാർക്കിങ്ങിന് നിരവധി പ്രത്യേകതകൾ ഉണ്ട്. യാത്രക്കാർക്ക് വളരെ നല്ല യാത്ര നൽകുകയാണ് ഖത്തർ ലക്ഷ്യം വെക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല