1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2023

സ്വന്തം ലേഖകൻ: ഡിജിറ്റൽ വേ ഫൈൻഡിങ് അവതരിപ്പിച്ച് ഹമദ് വിമാനത്താവളം. വിമാനത്താവളത്തിനുള്ളിൽ വഴിയറിയാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സഹായകമാകുന്ന തരത്തിലാണ് ഈ സംവിധാനം ഖത്തർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാരുടെ വിമാനത്താവള അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഇത്തരത്തിലുള്ള ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വിശാലമായ ടെർമിനലിലുടനീളം വ്യത്യസ്ത ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ടച്ച് പോയിന്റുകളിലൂടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ക്യു ആർ കോഡുകളാണ് യാത്രക്കാരന് ഇനി വഴി പറഞ്ഞു കൊടുക്കുക.

വിമാനത്താവളത്തിന്റെ ഏത് ഭാഗത്തേക്കും ഇത് ഉപയോഗിച്ച് പോകാൻ സാധിക്കും. വിമാനത്താവളത്തിലെ നിരവധി ഡൈനിംഗ് അല്ലെങ്കിൽ റീട്ടെയിൽ അനുഭവം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ മുതൽക്കൂട്ട് ആയിരിക്കും. യാത്രക്കാരന് പുറപ്പെടാനുള്ള ഗേറ്റ് കണ്ടെത്താൻ ഇതിലൂടെ തടസ്സം ഉണ്ടാക്കില്ല. പുതിയ സംവിധാനം എല്ലാ യാത്രക്കാർക്കും വലിയ തരത്തിൽ ഉപകരിക്കാൻ‍ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

വിമാനം പുറപ്പെടുന്ന വിവരങ്ങൾ അടങ്ങിയ ഡിസ്‌പ്ലേ സ്‌ക്രീനുകൾ, പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കുകൾ, മറ്റു പ്രധാന ടച്ച് പോയിന്റുകൾ എന്നിവിടങ്ങളിലെല്ലാം ക്യു ആർ കോഡുകൾ കാണാൻ സാധിക്കും. ഇതിൽ കയറി വിവരങ്ങൾ അറിയാൻ സാധിക്കും. സൗജന്യ ഇന്റർനെറ്റ് കണക്ഷനും വിമാനത്താവളം യാത്രക്കാർക്ക് നൽകുന്നുണ്ട്. ഹമദ് വിമാനത്താവളത്തിലെ പുതിയ തലമുറ വൈഫൈ പരിധിയില്ലാതെ ഉപയോഗിക്കാൻ യാത്രക്കാരന് സാധിക്കും എന്നാണ് പ്രത്യേകത. യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾ ഉറപ്പിച്ച് നൽകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.

ഡിജിറ്റൽ ടച്ച് പോയിന്റുകളെല്ലാം നിരന്തരം അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എല്ലാം പരിഹരിക്കും. വിമാനത്താവളത്തിലെ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി ആണ് ഇക്കാര്യം അറിയിച്ചത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെയും അത് നടപ്പിലാക്കുന്നതിലൂടെയും വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിക്കും. അത് കൂടുതൽ യാത്രക്കാരെ ഇങ്ങോട്ട് ആകർശിക്കാൻ സാധിക്കും.

ഡിജിറ്റൽ കൺസേർജുകളിൽ റീട്ടെയിൽ, ഫുഡ് ആൻഡ് ബീവറേജ് ഓഫറുകൾ, വിമാന വിവരങ്ങൾ, വിശ്രമ ഓപ്ഷനുകൾ, വിമാനത്താവളത്തിനുള്ളിലെ പ്രധാന ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് പൂർണ വിവരങ്ങൾ ലഭ്യമാണ്. ഇവിടെയെത്തുന്ന യാത്രക്കാർക്ക് വലിയ രീതിയിൽ ഉപകാരമാകുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.