1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2023

സ്വന്തം ലേഖകൻ: വിദേശത്ത് വെത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിയ സംവിധാനത്തിന്റെ പേരാണ് ഇ കെയർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനം ഏകീരിക്കാനും നടപടികൾ വേഗത്തിലാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്.

24 മണിക്കൂറും സേവനം ലഭ്യമാക്കാനായി നോഡൽ ഓഫീസർ നിയമനവും എയർ പോർട്ട് ഹെൽത്ത് ഓഫീസർമാരുടെ പ്രവർത്തന ഏകോപനവും സാധ്യമാക്കും.

മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഈ പോർട്ടലിൽ ആവശ്യമായ രേഖാ സമർപ്പണവും രജിസ്ട്രേഷനും നടത്താം. നടപടി ക്രമങ്ങളുടെ പുരോഗതി യഥാസമയം രജിസ്റ്റർ ചെയ്ത ബന്ധുവിനെ അറിയിക്കും. എല്ലാ അനുമതികളും 48 മണിക്കൂറിനകം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സംവിധാനം വഴി പ്രവാസികൾക്കും രംഗത്തെ സന്നദ്ധപ്രവർത്തർക്കും പ്രയോജനപ്രദമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.