തോക്കിന്‍മുനയില്‍നിര്‍ത്തി കട കൊള്ളയടിക്കുക എന്നത് ഹോളിവുഡ് സിനിമയില്‍ സ്ഥിരം ആവര്‍ത്തിക്കുന്ന ഒരു പരിപാടിയാണ്. എന്നാല്‍ അതൊക്കെ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. എന്തിന് നമ്മുടെ കൊച്ച് കോട്ടയത്തുപോലും കഴിഞ്ഞയിടയ്ക്ക് തോക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സ്വര്‍ണ്ണക്കട കൊള്ളയടിക്കാന്‍ ശ്രമമുണ്ടായി. അവന്മാരെ രണ്ടുപേരെയും കുമരകത്ത് എത്തുംമുമ്പ് പിടികൂടിയെങ്കിലും തോക്ക് ചൂണ്ടിക്കാണിച്ചുള്ള കൊള്ള കോട്ടയത്തുകാര്‍ക്ക് ഒരു പുതുമയുള്ള വാര്‍ത്തയായി.
എന്നാല്‍ ഒരു വാര്‍ത്ത കേള്‍ക്കൂ. ബ്രിട്ടണിലെ ഒരു ഇന്ത്യക്കാരന്‍റെ കട കൊള്ളയടിച്ച വാര്‍ത്തയാണ്. അഞ്ച് സ്കൂള്‍ കുട്ടികള്‍ ചേര്‍ന്നാണ് തോക്ക് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ വംശജന്റെ കട കൊള്ളയടിച്ചത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് സതാംപ്ടണില്‍ കട നടത്തുന്ന ഇന്ത്യക്കാരന്‍ ഗുര്‍ദീപ് സിംഗിന്റെ കടയിലെത്തിയ അഞ്ച് ബ്രിട്ടീഷ് സ്കൂള്‍ കുട്ടികള്‍ കുറെ സാധനങ്ങള്‍ വാങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒന്നുമുണ്ടായില്ല, എന്ന് മാത്രമല്ല തോക്ക് ചൂണ്ടിക്കാണിച്ച് കുറെ സാധനങ്ങള്‍ കൊള്ളയടിക്കുകയുംചെയ്തു.
ഇവരെ അറസ്റ്റുചെയ്യുകയും പതിനെട്ട് മാസത്തേക്ക് ജയിലില്‍ അടയ്ക്കുകയും ചെയ്തിരിക്കുകയാണ് പോലീസ്. ഇവര്‍ കടയില്‍നിന്ന് നൂറ്റിനാല്‍പത് പൗണ്ടും മുന്നൂറ് സിഗററ്റും അഞ്ച് പൊതി പുകയിലയുമാണ് മോഷ്ടിച്ചത്. മൊബൈല്‍ സന്ദേശംവഴിയാണ് ഇവര്‍ കൊള്ളയെക്കുറിച്ച് ആലോചിച്ചത്. ഈ ടെസ്റ്റ് മെസേജ് വഴിയാണ് പോലീസ് ഇവരെ പിടികൂടിയത്. പതിനാറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് കൊള്ള നടത്തിയത്. ഇവരില്‍ ഒരാള്‍ക്ക് മാത്രം പതിമൂന്ന് വയസ് മാത്രമാണ് പ്രായമെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല