1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ബസ്സുകളിലും ട്രെയിനുകളിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നത് സൗദി വിലക്കി. ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും വ്യവസ്ഥ ചെയ്യുന്ന കരട് നിയന്ത്രണത്തിന് ജിദ്ദയിലെ അല്‍സലാം പാലസില്‍ കഴിഞ്ഞയാഴ്ച സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

എട്ടു വയസ്സില്‍ താഴെയുള്ളവരെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒറ്റയക്ക് യാത്രചെയ്യാന്‍ അനുവദിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളിലും ട്രെയിനുകളിലുമാണ് ഈ നിയമം ബാധകം. എന്നാല്‍ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് നടത്തുന്ന ദീര്‍ഘദൂര പൊതുഗതാഗത സര്‍വീസുകളില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഒറ്റയ്ക്ക് യാത്രചെയ്യാന്‍ അനുവദിക്കില്ല.

നിയമം ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് 500 റിയാല്‍ പിഴ ചുമത്തും. ട്രെയിന്‍ ജീവനക്കാരും ബസ് ജീവനക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചെറിയ കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍ പെടുന്നതും മാതാപിതാക്കളുടെ അനുവാദമില്ലാതെ ദൂരേക്ക് പോകുന്നതും ചൂഷണംചെയ്യപ്പെടുന്നതും വഴിതറ്റി സഞ്ചരിക്കുന്നതും തടയാന്‍ ഈ നിയന്ത്രണം സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.