സ്വന്തം ലേഖകൻ: ആകാശത്ത് ഓണ സന്ധ്യ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഓണ സദ്യ ഒരുക്കാൻ എമിരേറ്റ് എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്. കാളൻ, പച്ചടി, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, കായ വറുത്തത്, പാലട പ്രഥമൻ, ശർക്കര ഉപ്പേരി, പുളിയിഞ്ചി, പപ്പടം, നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയും ഒരുക്കിയിട്ടുണ്ട്.
എയർലൈൻസിന്റെ സർപ്രൈസ് മെനുവാണ് യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് എമിരോറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്ത് 20 മുതൽ 31 വരെയാണ് സദ്യ ഉണ്ടായിരിക്കും. ആകാശത്ത് ഇരുന്ന് യാത്രക്കാർക്ക് സദ്യ ഉണ്ണാൻ സാധിക്കും.
സദ്യയിൽ മാത്രം ഒരുക്കാൻ അല്ല തീരുമാനിച്ചിരിക്കുന്നത്. ഓണത്തിന് മലയാള സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്. എയർലൈൻ രംഗത്ത് വലിയ തരത്തിലുള്ള മത്സരം ആണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഇടയിലാണ് പുതിയ പരീക്ഷണങ്ങളും പദ്ധതിയുമായി എമിരേറ്റ് രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്, കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ ആയിരിക്കും കൂടുതൽ സർവീസ് തുടങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല