1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2023

സ്വന്തം ലേഖകൻ: ഇന്ത്യാക്കാര്‍ക്ക് യുകെ സന്ദര്‍ശനം കൂടുതല്‍ സുഗമമാവുന്നു. ബാംഗ്ലൂര്‍, മംഗലാപുരം, വിശാഖപട്ടണം എന്നീ നഗരങ്ങളില്‍ ഉള്ളവര്‍ക്ക് ഏറ്റവും അടുത്ത താജ് ഹോട്ടല്‍ വഴി വിസയ്ക്കായി അപേക്ഷിക്കാം. ബംഗലൂരു വൈറ്റ്ഫീല്‍ഡിലുള്ള വിവാന്റാ ബെംഗലൂരു, മംഗലാപുരം ഓള്‍ഡ് പോര്‍ട്ട് റോഡിലുള്ള വിവാന്റാ മാംഗ്ലൂര്‍, വിശാഖപട്ടണത്തെ ഗെയ്റ്റ്വേ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം നിലവില്‍ വന്നു.

വൈകാതെ മറ്റു താജ്- റാഡിസണ്‍ ഹോട്ടലുകള്‍ വഴിയുംവിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ഒരു കരാര്‍ വി എഫ് എസ് ഗ്ലോബല്‍, ടാറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയുമായും റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പുമായും ഉണ്ടാക്കി കഴിഞ്ഞു. നിലവില്‍ ബാംഗ്ലൂര്‍, മംഗലാപുരം, വിശാഖപട്ടണം നിവാസികള്‍ക്ക് സമീപത്തുള്ള താജ് ഹോട്ടലുകള്‍ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

അതുപോലെ വീസ അപേക്ഷകര്‍ക്ക്, അമൃത്സറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍, റെഡ് ചണ്ഡിഗഡ് മൊഹല്ലി, പാര്‍ക്ക് പ്ലാസ ലുധിയാന, റാഡിസണ്‍ നോയ്ഡ എന്നീ ഹോട്ടലുകളിലെ പ്രീമിയം അപ്ലികേഷന്‍ സെന്ററുകളില്‍ നിന്നും അപ്പോയിന്റ്മെന്റുകളും എടുക്കാവുന്നതാണ്. ഈ വേനല്‍ക്കാലത്ത് ഇവിടങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും ബയോ മെട്രിക് വിവരങ്ങള്‍ നല്‍കുവാനും കഴിയും.

അപ്പോയിന്റ്മെന്റ് നിര്‍ബന്ധമാണ്. ഒരിക്കല്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 240 ദിവ്സങ്ങള്‍ക്കുള്ളില്‍ അപ്പോയിന്റ്മെന്റ് അറ്റന്‍ഡ് ചെയ്ത് ബയോമെട്രിക് വിവരങ്ങള്‍ നല്‍കുകയും അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കുകയും വേണം. അപ്പോയിന്റ്മെന്റ് സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെ നിങ്ങള്‍ക്ക് നിങ്ങളുടെ ബയോമെട്രിക് വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.