സ്വന്തം ലേഖകൻ: യുകെയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. ഗ്രേഡുകള്‍ കര്‍ശനമാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുകള്‍ കുറയും. പഠനം തടസ്സപ്പെടുകയും അത് ഗ്രേഡുകളെ ബാധിക്കുകയും ചെയ്യുന്നത് ഇവരുടെ ഭാവിയെ തന്നെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ ഘട്ടത്തിലാണ് സമീപകാലത്ത് കാണാത്ത ദുരിതമാണ് ഈ വര്‍ഷം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പ് വരുന്നത്.
ഹൗസിംഗ് ക്ഷാമം, സമരങ്ങള്‍, ഒപ്പം ജീവിതച്ചെലവ് പ്രതിസന്ധിയും ചേരുന്നതോടെ ഡ്രോപ്പ്ഔട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ അക്കാഡമിക് വര്‍ഷം റെക്കോര്‍ഡ് 32,600 വിദ്യാര്‍ത്ഥികളാണ് ഡിഗ്രി കോഴ്‌സുകളില്‍ നിന്നും പിന്‍വലിഞ്ഞത്. 2021/22 വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം അധികം വിദ്യാര്‍ത്ഥികളാണ് പഠനം അവസാനിപ്പിച്ചതെന്ന് സ്റ്റുഡന്റ് ലോണ്‍സ് കമ്പനി ഡാറ്റ വ്യക്തമാക്കി.
അടുത്ത വര്‍ഷവും ഡ്രോപ്പ്ഔട്ടുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. സമരങ്ങള്‍ മൂലം അധ്യാപനം തടസ്സപ്പെടുന്നത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മേയ് അവസാനത്തോടെ 2.1 ശതമാനം വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തെ 1.9 ശതമാനത്തില്‍ നിന്നുമാണ് വര്‍ദ്ധന. ചില കോഴ്‌സുകളില്‍ 30 ശതമാനം വരെയാണ് ഡ്രോപ്പ്ഔട്ട്.
‘ഈ വര്‍ഷം വളരെ മോശമാണ്. അടുത്ത വര്‍ഷം ഇതിലും മോശമാകും. പഠനം അവസാനിപ്പിക്കുന്നത് ദുരന്തമാണ്, ആ വിദ്യാര്‍ത്ഥികളുടെ ജീവിതം ട്രാക്ക് മാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇവര്‍ കടത്തിലുമാകും’, ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിക്ക് ഹില്‍മാന്‍ പറയുന്നു. കോഴ്‌സുകളില്‍ ചേരുന്ന കൗമാരക്കാര്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കാത്തത് പ്രധാന പ്രശ്‌നമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ച എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നിരാശരാകേണ്ടി വരുമെന്നാണ് ആശങ്ക ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല