ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുന:സ്ഥാപിക്കാന്‍ പാകിസ്താന്‍ മുന്‍കൈയെടുക്കുന്നു. ഇന്ത്യയില്‍ പര്യടനം നടത്താന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ സാക്കാ അഷ്‌റഫ് ബി.സി.സി.ഐ.യ്ക്ക് കത്തെഴുതി. അഷ്‌റഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പര്യടനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബി.സി.സി.ഐ. പ്രസിഡന്റ് എന്‍.ശ്രീനിവാസനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഷ്‌റഫ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഇപ്പോഴത്തെ കലണ്ടര്‍ അനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പാകിസ്താന്‍ ഇന്ത്യയില്‍ പര്യടനം നടത്തേണ്ടതാണ്. എന്നാല്‍, ഈ പര്യടനം സംബന്ധിച്ച് ബി.സി.സി.ഐ. തീരുമാനമൊന്നും കൈക്കാണ്ടിട്ടില്ല. പര്യടനത്തിന്റെ വിശദവിവരങ്ങള്‍ സംബന്ധിച്ച് ബി.സി.സി.ഐ. ഇതുവരെ പി.സി.ബി.യുമായി ബന്ധപ്പെട്ടിട്ടുമില്ല. ഇതിനെ തുടര്‍ന്നാണ് അഷ്‌റഫ് ശ്രീനിവാസന് കത്തെഴുതിയത്.
2008ലെ മുംബൈ ഭീകരാക്രമണത്തെതുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ വിള്ളല്‍ വീണത്.പാക് ടീമിന് തയ്യാറെടുപ്പു നടത്താന്‍ വേണ്ടത്ര സമയം ലഭിക്കേണ്ടതുണ്ട് എന്നതിനാല്‍ പര്യടനത്തിന്റെ കാര്യങ്ങള്‍ പെട്ടന്ന് തീരുമാനിക്കണമെന്നും ശ്രീനിവാസന് അയച്ച കത്തില്‍ അഷ്‌റഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല