കൊല്ലപ്പെടുന്നതിന് മുമ്പ് ഗദ്ദാഫി രഹസ്യമായി സൂക്ഷിച്ചു വച്ച സ്വര്‍ണ്ണ ശേഖരവും പണവും പട്ടാളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിര്‍ത്തിന്റെ പ്രാന്ത പ്രദേശത്ത് കുഴിച്ചിട്ട നിലയിലാണ് പെട്ടി കണ്ടെടുത്തത്. സ്വര്‍ണ്ണത്തിന് പുറമെ ഡോളര്‍, യൂറോ, ദിനാര്‍ എന്നീ കറന്‍സികളുടെ വന്‍ ശേഖരവും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
പണവും സ്വര്‍ണ്ണ ശേഖരവും വലിയ പെട്ടികളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഗദ്ദാഫിയുടെ മാഫിയാ പണമാണ് കണ്ടെടുത്തതെന്ന് സൂചനയുണ്ട്. വിമതസേനയുടെ തോക്കിന് മുന്നില്‍ ജീവനുവേണ്ടി കേണ ഗദ്ദാഫി സ്വന്തം ജീവന് പകരം സൈനികര്‍ക്ക് സ്വര്‍ണവും പണവും വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുന്‍പ് വാര്‍ത്ത വന്നിരുന്നു.
ആത്മാഭിമാനം പണയപ്പെടുത്താതെ മരണത്തിനു മുമ്പ് യഥാര്‍ത്ഥ ഇസ്ലാമിനെപ്പോലെ പ്രാര്‍ഥിക്കാന്‍ ഗദ്ദാഫിയോടു വിമതസൈനികര്‍ ആജ്ഞാപിച്ചപ്പോഴാണ് ഗദ്ദാഫി തന്നെ കൊല്ലാതെ വിട്ടാല്‍ സ്വര്‍ണവും പണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ തന്നെ ഗദ്ദാഫി സ്വര്‍ണ്ണവും പണവും വാഗ്ദാനം ചെയ്തിരുന്നുവെന്നും വിമതസൈനികര്‍ വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല