1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകള്‍ പണപ്പെരുപ്പ നിരക്കിന് താഴെയായി അടുത്ത വര്‍ഷം ഇനിയും വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ . എന്നാല്‍ ചാര്‍ജ് വര്‍ധനവ് 2024 മാര്‍ച്ചിന് ശേഷം മാത്രമേയുണ്ടാവുകയുള്ളൂവെന്നാണ് സൂചന. ഇപ്പോള്‍ തന്നെ ട്രെയിന്‍ യാത്രക്കാര്‍ക്ക് മുകളില്‍ വര്‍ധിച്ച ചാര്‍ജ് ഭാരമുള്ളതിനാല്‍ ഇനിയൊരു വര്‍ധനവുണ്ടാകാതെ ചാര്‍ജുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കാംപയിന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ 45 ശതമാനം ട്രെയിന്‍ ഫെയറുകളും റെഗുലേറ്റഡ് ഫെയറുകള്‍ക്ക് കീഴിലാണ് വരുന്നത്. മിക്ക കമ്മ്യൂട്ടര്‍ ജേര്‍ണികളിലെയും സീസണ്‍ ടിക്കറ്റുകള്‍, ദീര്‍ഘദൂര യാത്രകളിലെ ചില ഓഫ് പീക്ക് റിട്ടേണ്‍ ടിക്കറ്റുകള്‍ പ്രധാനപ്പെട്ട നഗരങ്ങളിലെ എനിടൈം ടിക്കറ്റുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡിന് മുമ്പ് റെഗുലേററഡ് ഫെയറുകള്‍ റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്‌സിന്റെ (ആര്‍പിഐ)അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ വര്‍ധിപ്പിക്കുന്നത് പതിവായിരുന്നു.

ആര്‍പിഐക്ക് മേല്‍ ഒരു ശതമാനത്തിലധികമായിട്ടാണ് റെഗുലേററഡ് ട്രെയിന്‍ ഫെയറുകള്‍ നിശ്ചയിക്കാറുള്ളത്. ജൂണില്‍ ആര്‍പിഐ 10.7 ശതമാനമായിരുന്നു. ഇത് ജൂലൈയില്‍ ജൂലൈയില്‍ ഏതാണ്ട് ഒമ്പത് ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച കണക്കുകള്‍ ബുധനാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷം ട്രെയിന്‍ ഫെയറുകളില്‍ എത്രമാത്രം വര്‍ധനവ് വരുത്തുമെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഈ വര്‍ഷം സര്‍ക്കാര്‍ ചാര്‍ജുകളില്‍ 5.9 ശതമാനം വര്‍ധനവാണ് വരുത്തിയിരുന്നത്. 2022 ജൂലൈയിലെ ആര്‍പിഐ നിരക്കായ 12.3 ശതമാനത്തിന് താഴെയായിട്ടാണ് ട്രെയിന്‍ ഫെയറുകള്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഈ വര്‍ഷം വരുത്തിയ ട്രെയിന്‍ ഫെയര്‍ വര്‍ധനവ് 2012 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നാണ് ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് റെഗുലേറ്റര്‍ പറയുന്നത്. മില്യണ്‍ കണക്കിന് ട്രെയിന്‍ യാത്രക്കാരുടെ മേല്‍ കടുത്ത ഭാരമേല്‍പ്പിക്കുന്ന വര്‍ധനവാണിതെന്നായിരുന്നു അന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചിരുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്ന അവസരത്തിലായിരുന്നു സര്‍ക്കാര്‍ ഇത്തരത്തില്‍ ട്രെയിന്‍ ഫെയറുകള്‍ വര്‍ധിപ്പിച്ചിരുന്നത്.

എന്നാല്‍ നിലവില്‍ പണപ്പെരുപ്പത്തില്‍ അല്‍പം ഇടിവുണ്ടാകാന്‍ തുടങ്ങിയത് ആശ്വാസജനകമാണ്. പണപ്പെരുപ്പ നിരക്കിനൊപ്പം അത്യാവശ്യ സാധനങ്ങളുടെ വിലകള്‍ കുതിച്ച് കയറുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. പണപ്പെരുപ്പ നിരക്കും വിലക്കയറ്റവും പിടിച്ച് നിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാനപലിശനിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഈ ഒരു സാഹചര്യത്തില്‍ ട്രെയിന്‍ ഫെയറുകളും കൂടി വര്‍ധിപ്പിക്കുന്ന ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്ന ആശങ്കയും ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.