അന്തരിച്ച കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കോ-ഓര്ഡിനേറ്റാറും മുന്‍ എം.എല്‍.എയുമായിരുന്ന ഈപ്പന് വര്‍ഗീസിനും, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കുട്ടനാട് ലാന്റ് ബോര്‍ഡ് അംഗവുമായിരുന്ന കെ.പി.എബ്രഹാമിനും കേരള കോണ്‍ഗ്രസ് യു.കെ കുട്ടനാട് റീജിയന് ആദരാഞ്ജലി അര്‍പ്പിച്ചു.
കെ.എസ്.സി മുന്‍ സംസ്ഥാന നേതാവ് ജോണ്സണ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ വെയില്‍സിലെ ആര് ഐ സി സി യില്‍ കൂടിയ അനുശോചന യോഗത്തില്‍ ജോബന്‍ കരിക്കാംപള്ളി(ബെര്‍മിംഗ്ഹാം), ജോര്‍ജ് പുളിക്കത്തറ(ലെസ്റ്റര്‍), ജോര്‍ജ് കണ്ണംമാലില്‍( ന്യൂകാസില്‍), സജി വാളംപറമ്പില്‍(ബ്ലാക്ക് പൂള്), മനു വെളിയനാട്( എക്സസ്), സുബിന് പെരുംപള്ളില്‍(സാല് ഫോര്‍ഡ് ) എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയിലെ കുട്ടനാട് ഘടകത്തിന് വേണ്ടി സാം വടക്കേടത്ത്, ബോബന് കറുകയില്‍, സുമി ബോബന്, കുര്യന് വര്‍ഗീസ് എന്നിവര്‍ തോപ്പുംപടിയിലുള്ള ഈപ്പന് വര്‍ഗീസിന്റെയും എടത്വായില്‍ ഉള്ള കെ.പി.എബ്രഹാമിന്റെയും ഭവനങ്ങള്‍ സന്ദര്‍ശിച്ചു അനുശോചിക്കുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല