സ്വന്തം ലേഖകൻ: രാജ്യാന്തരവിമാനത്താവളത്തില്‍ വരും ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് എയര്‍പോര്‍ട് അതോറിറ്റി അറിയിച്ചു. വേനലവധി കഴിഞ്ഞ് മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുന്നത്. അടുത്ത പതിമൂന്ന് ദിവസത്തിനുള്ളില്‍ 33 ലക്ഷം യാത്രക്കാര്‍ ദുബായ് വഴി സഞ്ചരിക്കും. ഈ മാസം 26, 27 തീയതികളിലായിരിക്കും ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുക.
ഈ ദിവസങ്ങളില്‍ അഞ്ച് ലക്ഷത്തിലധികം യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ എത്തും. വരും ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 2,58,000 യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി എയര്‍ലൈനുകള്‍, ഇമിഗ്രേഷന്‍ അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
12 വയസിന് മുകളിലുള്ളവര്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി സ്മാര്‍ട്ട് ഗെയ്റ്റുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നാലിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമായുളള പാസ്പോര്‍ട്ട് കൗണ്ടറുകളുടെ സേവനവും പ്രയോജനപ്പെടുത്താം. കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും തിരക്ക് വലിയ തോതില്‍ വര്‍ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല