സ്വന്തം ലേഖകൻ: സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ചേര്‍ന്ന ബ്രസീലിയന്‍ താരം നെയ്മര്‍ സൗദി അറേബ്യയിലെത്തി. വന്‍ സ്വീകരണമാണ് സൗദിയിലെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന് റിയാദ് വിമാനത്താവളത്തില്‍ ലഭിച്ചത്. വെള്ളിയാഴ്ച രാത്രി റിയാദില്‍ വിമാനമിറങ്ങിയപ്പോള്‍ നിരവധി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
രണ്ട് വര്‍ഷത്തെ കരാറില്‍ ഏകദേശം 98.24 മില്യണ്‍ ഡോളറിനാണ് നെയ്മര്‍ ഹിലാലില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്ത. അല്‍ ഹിലാലിനൊപ്പം ചേര്‍ന്നതിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തില്‍, സൗദി ലീഗിന്റെ വളര്‍ച്ചയ്ക്ക് റൊണാള്‍ഡോയുടെ സംഭാവനയെ നെയ്മര്‍ പ്രകീര്‍ത്തിച്ചിരുന്നു. ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇതെല്ലാം ആരംഭിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നാണ് നെയ്മര്‍ പറഞ്ഞത്.
അല്‍ ഹിലാല്‍ നെയ്മറിന്റെ പ്രസന്റേഷന് ഇന്നാണ്. ഇന്ന് അല്‍ഹിലാല്‍, അല്‍ഫൈഹ ക്ലബുമായി മാറ്റുരക്കും. ഇതിന് മുന്നോടിയായി പ്രസന്റേഷന് നടക്കും. ഇതിനകം പ്രസന്റേഷന്റെ അറുപതിനായിരം ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് പ്രസന്റേഷന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല