1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2011

സക്കറിയ പുത്തന്‍കുളം

ബെര്‍മിംങ്ങ്ഹാം: ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹം ഒന്നായി പരിശുദ്ധാത്മാഭിഷേകത്താല്‍ ജ്വലിച്ച് കൃപാവരങ്ങള്‍ ഏറ്റുവാങ്ങി. കുട്ടികളടക്കം ഏകദേശം മൂവായിരത്തോളം വരുന്ന വിശ്വാസി സമൂഹം പരിശുദ്ധാത്മാവിന്റെ കൃപഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ ഏറ്റുവാങ്ങി.

വിശ്വസ തീര്‍ത്ഥാടന യാത്രയായി രണ്ടാം ശനിയഴ്ച കണ്‍വെന്‍ഷനെ ഏറ്റുവാങ്ങിയ യുകെയിലെ വിശ്വാസികള്‍ ചെറുതും വലുതുമായ ബസുകളിലും കാറുകളിലും അതിരാവിലെതന്നെ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഒഴുകുകയാണ്.
ദൈവാനുഭവം രുചിച്ചറിയുന്നവര്‍ക്ക് അന്തിമവിധിയോര്‍ത്ത് ഭയാശങ്ക ആവശ്യമില്ലെന്ന് കുര്‍ബാന മദ്ധ്യേ ഫാ. സിറില്‍ ഇടമന പറഞ്ഞു.

കര്‍ത്താവ് നല്‍കുന്ന സംരക്ഷണം ഭേദിക്കാന്‍ നരകീയ ശക്തികളെ അനുവദിക്കാന്‍ പാടില്ലാതെന്നും പരിശുദ്ധിയോടെ ജീവിക്കുന്നവര്‍ക്ക് അഭിഷേകങ്ങള്‍ ധാരാളമായി ലഭിക്കുമെന്നും ഡോ. ജോണ്‍ ദാസ് വചനശുശ്രൂഷയില്‍ പറഞ്ഞു.
ദിവ്യകാരുണ്യ പ്രദക്ഷിണവും വിടുതല്‍ ശുശ്രൂഷകളും വിശ്വസത്തിന്റെ ശക്തമായ അടിത്തറയാക്കി. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നവരുടെ എണ്ണ വര്‍ദ്ധനവ് സംഘാടന പാടവത്തില്‍ ചിട്ടയും ക്രമമായും നടന്നുവരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.