സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്ന ഒരു തീരുമാനമാണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായാണ് കണക്ക്. ജുലെെവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കെട്ടിട വാടകയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളാണ് സൂചിപ്പിക്കുന്നത്.
അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും കൂടുതല്‍ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 21.1 ശതമാനം എന്ന തേതിലാണ് വർധനവുള്ളത്.അപ്പാർട്ട്മെൻറുകൾ കൂടാതെയുള്ള പാർപ്പിട കെട്ടിടങ്ങൾക്ക് 10.3 ശതമാനമാണ് വർധവ് ഉള്ളത്. അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യ വസ്തുക്കൾക്ക് 1.4 ശതമാണ് വർധനവ് രേഖപ്പെടുത്തിയത്.
റസ്റ്റോറൻറ് ഹോട്ടൽ എന്നിവടങ്ങളിലും വില വർധനവ് ഉണ്ടായിട്ടുണ്ട്. 2.9 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. അതിനിടെ പഠനോപകരണങ്ങൾക്ക് 1.8 ശതമാനം വിലവർധനവ് രേഖപ്പെടുത്തി. വിനോദ കായികോൽപന്നങ്ങൾക്ക് 1.4 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല