സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് വിദേശികൾ രാജ്യം വിടുന്നതിനു മുൻപ് ജല–വൈദ്യുതി ബിൽ കുടിശിക കൂടി തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത പിഴ തീർത്തവർക്കാണ് രാജ്യം വിടാനാകുകയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നിർദേശം. മറ്റു സർക്കാർ ഏജൻസികളിലും നിയമം ബാധകമാക്കും.
ടെലികമ്യൂണിക്കേഷൻ, ആരോഗ്യം, നീതിന്യായം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ തുടങ്ങി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ കുടിശ്ശികയുള്ള വിദേശികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനും നീക്കമുണ്ട്. കുടിശിക ഉണ്ടെന്ന് അറിയാൻ സർക്കാർ ഓഫിസുകൾ തമ്മിൽ ഇലക്ട്രോണിക് ബന്ധം സ്ഥാപിക്കാനും നിർദേശിച്ചു.
കുവൈത്തിൽനിന്ന് നാടുകടത്തപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഏഴര മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ 25,000ത്തിലേറെ പേരെയാണ് നാടുകടത്തിയത്. ഇതിൽ 10,000 പേർ വനിതകളാണ്. ദിവസേന ശരാശരി നൂറിലേറെ നാടുകടത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല