1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2023

സ്വന്തം ലേഖകൻ: യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട വിദ്യാർഥികൾക്ക് 5 വർഷത്തെ പ്രവേശന നിരോധനവും വീസ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. മൂന്ന് ദിവസം മുമ്പ്, വീസയുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്ന് വിദ്യാർഥികളെ നാടുകടത്തി. ഈ വിദ്യാർഥികളിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആവശ്യമായ എല്ലാ വീസ നടപടിക്രമങ്ങളും പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുഎസിൽ എത്തിയതായിരുന്നു ഇവർ.

ഇമിഗ്രേഷൻ ഓഫിസർമാർ ഈ വിദ്യാർഥികളുടെ രേഖകൾ പരിശോധിച്ചു, തുടർന്ന് അവരെ തടങ്കലിൽ വയ്ക്കുകയും തിരിച്ചയക്കുകയും ചെയ്തു. ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, അറ്റ്ലാന്റ വിമാനത്താവളങ്ങളിലാണ് സംഭവം. നാടുകടത്തപ്പെട്ട വിദ്യാർഥികൾക്കിടയിൽ ഈ സംഭവം നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചു. പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവർക്ക് 5 വർഷത്തെ വിലക്ക് നേരിടേണ്ടി വന്നേക്കാം എന്നതാണ്. ഈ നിരസിക്കൽ വിദ്യാർഥികളുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.

എഫ് 1 വീസ റദ്ദാക്കുന്നത് വിദ്യാർഥികൾക്ക് കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. വീസ ഫീസ്, കൺസൾട്ടന്റ് ചാർജുകൾ, ടിക്കറ്റ് നിരക്ക്, യൂണിവേഴ്സിറ്റി അപേക്ഷാ ചെലവുകൾ എന്നിവയിൽ ഏകദേശം 3 ലക്ഷം രൂപായുടെ നഷ്ടമുണ്ടായേക്കാം. മേയ്, ജൂൺ മാസങ്ങളിലെ ഡേറ്റയെ അടിസ്ഥാനമാക്കി, ഇന്ത്യയിലെ അഞ്ച് കോൺസുലേറ്റുകളിൽ നിന്ന് ഏകദേശം 42,750 വിദ്യാർഥികൾക്ക് എഫ് 1 വീസ ലഭിച്ചു. 2022 ലെ ഇതേ കാലയളവിൽ, 38,309 എഫ് 1 വീസകൾ ആണ് നൽകിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.