1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2023

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി മൂലം സ്തംഭിച്ച എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിലാഴ്ത്തി തുടരെയുള്ള സമരങ്ങള്‍. ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചത് ശ്രമിക്കുന്നതിനിടെ എന്‍എച്ച്എസിലെ വിവിധ ആരോഗ്യ വിഭാഗങ്ങള്‍ സമരങ്ങള്‍ ആരംഭിച്ചത് തിരിച്ചടിയായി. ഇപ്പോള്‍ സമരങ്ങള്‍ മൂലം റദ്ദാക്കപ്പെട്ട ഓപ്പറേഷനുകളുടെ എണ്ണം 1 മില്ല്യണിലേക്കാണ് എത്തിച്ചേരുന്നത്.

കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് മറ്റൊരു പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെയാണ് റദ്ദാക്കിയ ഓപ്പറേഷനുകള്‍ പുതിയ നാഴികക്കല്ല് താണ്ടുന്നത്. ബാങ്ക് ഹോളിഡേ വീക്കെന്‍ഡിന് മുന്നോടിയായി കണ്‍സള്‍ട്ടന്റുമാര്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് സമരങ്ങള്‍ നടത്തുന്നത്. പതിവ് പരിചരണം അടുത്ത രണ്ട് ദിവസങ്ങള്‍ സ്തംഭിക്കുമെന്നാണ് ഉറപ്പായിരിക്കുന്നത്.

ഇത് ആശുപത്രികള്‍ക്ക് കനത്ത തലവേദനയായി മാറും.ജീവനക്കാരുടെ ഹോളിഡേ മൂലം ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവ് നേരിടുന്നുണ്ട്. ഇതിനിടയിലാണ് സമരങ്ങള്‍ വീണ്ടും വരുന്നത്. ഓട്ടം സീസണില്‍ വീണ്ടും സമരത്തിന് ഇറങ്ങാനുള്ള പദ്ധതികളാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 2, 3, 4 തീയതികളിലും പണിമുടക്കുമെന്നാണ് ബിഎംഎ അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നേരത്തെ തന്നെ സമരം ഉറപ്പാക്കിയിരുന്നു. കനത്ത ഹൃദയത്തോടെയാണ് കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിന് ഇറങ്ങുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു. ഹെല്‍ത്ത് സെക്രട്ടറി തങ്ങളെ നേരിട്ട് കണ്ടിട്ട് 150 ദിവസമായെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. 6% ശമ്പളവര്‍ദ്ധന നല്‍കിയിട്ടും സമരങ്ങളുമായി മുന്നോട്ട് പോകാനുള്ള കണ്‍സള്‍ട്ടന്റുമാരുടെ തീരുമാനം നിരാശാജനകമാണെന്ന് സ്റ്റീവ് ബാര്‍ക്ലേ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.