സ്വന്തം ലേഖകൻ: കുവെെറ്റിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരെ വേണ്ടെന്ന് വ്യക്തമാക്കി കുവെെറ്റ് ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരായ കമ്പനികളുമായി ഒരു ധാരണയിലും എത്തിയിട്ടില്ലെന്നാണ് കുവെെറ്റ് മന്ത്രാലയം വ്യക്തിമാക്കി. ഏത് രാജ്യത്ത് നിന്നാണ് ജോലിക്കായി വരുന്നതിന് അവിടെയുള്ള സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർത്തിയാക്കുന്നതും ഇതിലൂടെയാണ്.
ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് ഇടനിലക്കാർ വഴി നഴ്സിങ് സ്റ്റാഫ് റിക്രൂട്ട്മെന്റ് നടത്തുന്നത് ശ്രദ്ധയിൽപ്പട്ടിട്ടുണ്ട്. നിരവധി പേർ ഇത്തരം പരസ്യങ്ങൾ കണ്ട് എത്തുന്നുമുണ്ട്. ഇങ്ങനെ ചതിയിൽപ്പെട്ട് നിരവധി പേരാണ് രാജ്യത്തുള്ളത്. ഇത്തരം കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം വ്യക്തവരുത്തി രംഗത്തെത്തിയിരിക്കുന്നത്. പലരും വലിയ തുക നൽകിയാണ് ഇത്തരക്കാരുടെ കെണിയിൽപ്പെടുന്നത്.
രാജ്യത്തേക്കുള്ള വിദേശ നഴ്സുമാർക്കുള്ള റിക്രൂട്ട്മെന്റ് അതത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ മുഖേന കൃത്യമായ ധാരണപത്രത്തിൽ ഒപ്പിട്ട ശേഷം മാത്രമായിരിക്കും. ഇതിന് വേണ്ടി ചിട്ടപ്പെടുത്തിയ വ്യവസ്ഥകളും നടപടിക്രമങ്ങളും കുവെെറ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. അഭിമുഖങ്ങൾ, ടെസ്റ്റുകൾ, താൽക്കാലിക നിയമനം, ജോലി വിലയിരുത്തൽ എന്നിങ്ങനെയുള്ള മൂന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നഴ്സുമാർക്ക് നിയമനം നൽകുന്നത്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി അന്വേഷിക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ കെെമാറുന്നതിന് മുമ്പ് അന്വേഷിച്ച് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം അറിയിച്ചു. വിദേശത്തെ നഴ്സിങ് സ്റ്റാഫ് റിക്രൂട്ട്മെൻ്റ് പ്രഖ്യാപനങ്ങൾ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ ചില വ്യക്ത അടുത്തിടെ പല രാജ്യങ്ങളും വരുത്തിയിരുന്നു. ഒരോ രാജ്യത്ത് നിന്നും വരുന്നവർ ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല