1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2023

സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാർക്ക് ദോഹ എക്‌സ്‌പോ കാണാൻ സ്‌റ്റോപ്പ് ഓവർ പാക്കേജുമായി ഖത്തർ എയർവേയ്‌സ്.
ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും (മേന) പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹോർട്ടികൾചറൽ എക്‌സ്‌പോയിലെ കാഴ്ച കാണാൻ ട്രാൻസിറ്റ് യാത്രക്കാർക്കും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് സ്‌റ്റോപ്പ് ഓവർ പാക്കേജുകൾ പ്രഖ്യാപിച്ചത്.

ദോഹ എക്‌സ്‌പോയുടെ എംബ്ലം പതിച്ച ഖത്തർ എയർവേയ്‌സിന്റെ വിമാനവും അടുത്ത മാസം ആകാശപാതയിലൂടെ പറക്കും. ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനിയായ ഡിസ്‌കവർ ഖത്തർ മുഖേന ബുക്ക് ചെയ്യുന്ന രാജ്യാന്തര യാത്രക്കാർക്ക് എല്ലാ സ്റ്റോപ്പ് ഓവർ പാക്കേജുകളിലും എക്‌സ്‌പോ കാണാനുള്ള കോംപ്ലിമെന്ററി എൻട്രി വൗച്ചർ ലഭിക്കും. എക്‌സ്‌പോയിലേക്കുള്ള പ്രവേശനം ഉൾപ്പെടെ ചതുർ നക്ഷത്ര ഹോട്ടൽ മുതൽ പഞ്ചനക്ഷത്ര ഹോട്ടലിൽ വരെയുള്ള താമസ സൗകര്യം, പ്രഭാത ഭക്ഷണം എന്നിവയാണ് പാക്കേജിലുള്ളത്. ഒരു രാത്രിക്ക് ഒരാൾക്ക് 14 ഡോളർ മുതലാണ് ഹോട്ടൽ താമസത്തിന്റെ കുറഞ്ഞ നിരക്ക്.

അൽ ബിദ പാർക്കിൽ നടക്കുന്ന 6 മാസത്തെ രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനത്തിന് ദോഹയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാംസ്‌കാരിക, പാരിസ്ഥിതിക, വിനോദ അനുഭവമാണ് എക്‌സ്‌പോയിലൂടെ സന്ദർശകർക്ക് ലഭിക്കുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ. സെപ്റ്റംബർ പകുതി മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.