അറബ് ലീഗില്‍ നിന്ന് സിറിയയെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും കൈയടി. അറബ് രാഷ്ട്രങ്ങളുടെ 22 അംഗ സംഘടനയായ അറബ് ലീഗില്‍ നിന്ന് ശനിയാഴ്ചയാണ് സിറിയയെ സസ്പെന്‍ഡ് ചെയ്തത്. അറബ് ലീഗുയായി ഒപ്പിട്ട സമാധാന കരാര്‍ ലംഘിച്ചുകൊണ്ട് സിറിയന്‍ ഭരണകൂടം ജനാധിപത്യവാദികളായ പ്രക്ഷോഭകരെ രക്തപ്പുഴയില്‍ മുക്കുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണ് സസ്പെന്‍ഷന്‍. സിറിയക്കേറ്റ കനത്ത അടിയാണ് ഈ നടപടി.
ബുധനാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ സിറിയയ്ക്കെതിരെ രാഷ്്ട്രീയ-സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇനിമുതല്‍ അറബ് ലീഗിന്റെ യോഗങ്ങളില്‍ സിറിയന്‍ പ്രതിനിധികള്‍ക്ക് പങ്കെടുക്കാനാവില്ല. ഡമാസ്കസില്‍ നിന്ന് അറബ് ലീഗ് അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അംഗരാജ്യങ്ങള്‍ക്ക് എടുക്കാം.ഇക്കഴിഞ്ഞ മാര്‍ച്ച് മദ്ധ്യം മുതല്‍ സിറിയയില്‍ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 3500 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രസിഡന്റ് ബഷീറിനെ അനുകൂലിക്കുന്നവര്‍ സസ്പെന്‍ഷനെതിരെ ഡമാസ്ക്കസില്‍ പ്രകടനം നടത്തുകയും ഖത്തര്‍ നയതന്ത്ര കാര്യാലയത്തിനുനേരെ തക്കാളിയും ചീമുട്ടയും എറിയുകയും ചെയ്തു.ഇതിനിടെ സിറിയയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തെപ്പറ്റി അമേരിക്കയിലെ ഒരുന്നത ട്രഷറി ഉദ്യോഗസ്ഥന്‍ ജോര്‍ദ്ദാനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജോര്‍ദ്ദാനിലെ ഒട്ടനവധി ബാങ്കുകള്‍ സിറിയന്‍ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല