1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2023

സ്വന്തം ലേഖകൻ: ഒമാനിൽ ഹോട്ടലുകൾ ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഒമാനിൽ ടൂറിസം സീസണായതോടെ നിരവധി സ്ഥാപനങ്ങൾ വിനോദ സഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ ലൈസൻസില്ലാതെ ഇത്തരം സൗകര്യങ്ങളൊരുക്കി ടൂറിസ്റ്റുകളെ സ്വീകരിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ലൈസൻസ് സംവിധാനം ഏർപ്പെടുത്തിയത്. ഖരീഫ് സീസൺ ആരംഭിച്ചതോടെ ഒമാനിലെ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ വിവിധ നടപടികളാണ് പൈതൃക, ടൂറിസം മന്ത്രാലയം സ്വീകരിച്ചുവരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ നിന്ന് എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഒമാൻ നിയമമനുസരിച്ച് നടപടി നേരിടേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.