സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിനു നൊമ്പരമായി ബ്രാഡ്ലി സ്റ്റോക്കിൽ കുടുംബനാഥന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം സ്വദേശി വിനോദ് തോമസാണ് (59) മരിച്ചത്. സംസ്കാരം പിന്നീട്. കോട്ടയം വലിയ പീടികയിൽ വീട്ടിൽ കുടുംബാംഗമാണ്. ലീന തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവർ മക്കളാണ്.
ബ്രാഡ്ലി സ്റ്റോക്കിലെ ‘ബ്രിസ്ക’ സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു വിനോദ്. കുടുംബത്തിന് ആശ്വാസമായി ബ്രിസ്ക പ്രവർത്തകർ ഒപ്പം തന്നെയുണ്ട്.
അതേസമയം യുകെ മലയാളികളുടെ ഓണാവേശത്തിന് മങ്ങലേൽപ്പിച്ച് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്.
അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സ ആരംഭിക്കുകയുമായിരുന്നു. രണ്ടു മാസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല