സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. രണ്ടരലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്നത്. ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്.
279 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് ആകെയുള്ളത്. ഇവയിൽ 214 സ്കൂളുകളിലായി 1.24 ലക്ഷം കുട്ടികൾ നാളെ ക്ലാസുകളിലെത്തും. 65 കിൻഡർഗർട്ടനുകളിലായി 7,936 കുരുന്നുകളും പഠിക്കുന്നുണ്ട്. ഇതിന് പുറമെ വിവിധ ഇന്ത്യന്‍ സ്കൂളുകളടക്കം വിവിധ കമ്യൂണിറ്റികളുടേതായി മുന്നൂറിലേറെ സ്കൂളുകള്‍ ഖത്തറിലുണ്ട്. സ്കൂൾ അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഈ മാസം 20 ഓടെ തന്നെ സജീവമായിരുന്നു.
വിവിധ സ്കൂളുകളിൽ അധ്യാപകർക്കായി ഓറിയന്റേഷൻ ക്യാമ്പുകളും പരിശീലന പരിപാടികളും നടന്നിരുന്നു. എന്റെ സ്കൂള്‍, എന്റെ രണ്ടാം വീട് എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രാലയം ബാക് ടു സ്കൂള്‍ കാമ്പയിന് തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 29 വരെ കാമ്പയിന് തുടരും. കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കാനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് കാമ്പയിന്. ഖത്തര്‍ വിഷന്‍ 2030 അടിസ്ഥാനമാക്കി അധ്യാപകര്ക്ക്പ രിശീലന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല