1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2023

സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്രവ്യാപാര കരാര്‍ നടപ്പാക്കുന്നത് പരിഗണനയില്‍. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു ഇദ്ദേഹം ചർച്ച നടത്തിയത്.

ഇന്ത്യക്കും ഒമാനും ഇടയിൽ വ്യാപാരം ശക്തമാക്കുന്നതിന് കരാര്‍ ഗുണം ചെയ്യുമെന്ന് മന്ത്രി ഖൈസ് അല്‍ യൂസുഫ് പറഞ്ഞു. 2022 ഏപ്രില്‍ 2023 ജനുവരി കാലയളവില്‍ മാത്രം 10.659 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ നടന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.4432 ശതകോടിയായിരുന്നു വ്യാപാരം നടന്നത്. 2021-2022 വര്‍ഷത്തില്‍ 9.988 ഡോളറിന്റെ വ്യാപാരം നടന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പറയുന്നു.

ഒമാനില്‍ 6,000ല്‍പരം ഇന്ത്യ ഒമാന്‍ സംയുക്ത നിക്ഷേപമാണ് നിലവിലുള്ളത്. 7.5 ശതകോടി ഡോളര്‍ മൂല്യം വരുമിത്. സുഹാര്‍, സലാല ഫ്രീ സോണുകളില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ളതും ഇന്ത്യന്‍ കമ്പനികള്‍ക്കാണ്. ഇന്ത്യക്കും ഒമാനും ഇടയിൽ വലിയ രീതിയിൽ വ്യാപരം വർധിക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.