1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2023

സ്വന്തം ലേഖകൻ: ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ കെട്ടിടയുടമയ്ക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിങ്‌ മന്ത്രാലയം. കെട്ടിടത്തിന്റെ പരിധിക്ക് പുറത്ത് കുടകളോ ഹാങ്ങറുകളോ പാടില്ല. ബാൽക്കണയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടാലും പിഴഈടാക്കും. ഇതിനെല്ലാം 200 റിയാൽ മുതൽ 10000 റിയാൽ വരെ പിഴയാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.

നിയമലംഘനങ്ങൾ ഗുരുതരം, ഗുരുതരമല്ലാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ പൊതുജനാരോഗ്യത്തിനോ ദോഷം വരുത്തുന്നവയാണ് ഗുരുതരമായ നിയമലംഘനങ്ങൾ. ലംഘനത്തിന്റെ തരവും ആവർത്തനത്തിന്റെ വ്യാപ്തിയും അനുസരിച്ചാണ് ലംഘനങ്ങൾക്കുള്ള പിഴകൾ കണക്കാക്കുന്നത്.

ബാൽക്കണികളിൽ കെട്ടിടത്തിന്റെ ഭംഗിക്ക് നിരക്കാത്ത വിധത്തിൽ ഹാങ്ങറുകളോ മറ്റു വസ്തുക്കളോ വയ്ക്കരുത്. ബാൽക്കണികൾ വൃത്തിയായി സൂക്ഷിക്കണം. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് മറച്ചുകെട്ടിയിട്ടുണ്ടെങ്കിലും വ്യവസ്ഥയിലധികം ഉയരം പാടില്ല. കെട്ടിടത്തിന്റെ മുൻഭാഗം മെയിൻ റോഡിന്റെ ഭാഗത്തേക്കാണെങ്കിൽ നിശ്ചിത അകലം പാലിക്കണം.

കെട്ടിടത്തിന്റെ മുൻഭാഗത്ത് വിള്ളലുകൾ ഉണ്ടാകാൻ പാടില്ല. കെട്ടിടത്തിന്റെ മുൻഭാഗത്ത് ഇലക്ട്രിക് കേബിളുകൾ തൂങ്ങി നിൽക്കാൻ പാടില്ല. സാറ്റലൈറ്റ് ഉപകരണങ്ങൾ ബാൽക്കണിയിലോ കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലോ സ്ഥാപിക്കരുത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് സ്റ്റിക്കറുകൾ പതിക്കുന്നതും നിയമവിരുദ്ധമാണ് എന്നും മന്ത്രാലയം സൂചിപ്പിച്ചു.

ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക വഴിയൊരുക്കണം. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചാൽ പതിനായിരം മുതൽ അൻപതിനായിരം റിയാൽ വരെയാണ് പിഴ. ബലദിയെ ലൈസൻസ് പുതുക്കാതെ സ്ഥാപനം പ്രവർത്തിച്ചാൽ ആയിരം മുതൽ അയ്യായിരം റിയാൽ വരെ പിഴ ചുമത്തും. ലൈസൻസ് കാണുന്ന വിധത്തിൽ പ്രദർശിപ്പിച്ചില്ലെങ്കിലും, ക്യു ആർ കോഡ് സ്റ്റിക്കർ വച്ചില്ലെങ്കിലും പിഴ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.