സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ദോഹ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ദുഖാനിലാണ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ്. ഐസിബിഎഫുമായി സഹകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍.
സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണ് ക്യാമ്പ്. രാവിലെ ഒമ്പതു മണി മുതല്‍ 11 വരെ സേവനങ്ങള്‍ ലഭിക്കും. എന്നാല്‍, രാവിലെ എട്ട് മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദുഖാനിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്. പ്രവാസികളുടെ തൊഴില്‍സംബന്ധമായ രേഖാമൂലമുള്ള പരാതികളും ക്യാമ്പില്‍ സ്വീകരിക്കും. എംബസിയിലെ തൊഴില്‍, പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. വിശദവിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല