ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന നൂറാം ശതകം നേടിയാല്‍ സച്ചിന് സമ്മാനങ്ങളുടെ പെരുമഴ. ഈഡന്‍ ഗാര്‍ഡനില്‍ ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നൂറാം സെഞ്ച്വറി നേടിയാല്‍ സച്ചിന് നൂറ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിയ്ക്കുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
സച്ചിന് ഒരു സ്വര്‍ണബാറ്റ് സമ്മാനിയ്ക്കാനായിരുന്നു ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണബാറ്റ് നിര്‍മിയ്ക്കുന്നതിനുള്ള ഓര്‍ഡര്‍ സംബന്ധിച്ചുള്ള റിസ്‌ക്കുകള്‍ പരിഗണിച്ച് സമ്മാനം സ്വര്‍ണനാണയമാക്കി മാറ്റുകയായിരുന്നു.
സച്ചിന്റെ നൂറാം സെഞ്ച്വറി ഇവിടെ പിറന്നില്ലെങ്കില്‍ സ്വര്‍ണ ബാറ്റ് ഉണ്ടാക്കാന്‍ ചെലവാക്കിയ പണത്തിന് ഉത്തരവാദിത്വം അസോസിയേഷന്‍ ഏല്‍ക്കേണ്ടിവരും. അതേസമയം സ്വര്‍ണനാണയമാണെങ്കില്‍ അങ്ങനെയൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
കൊല്‍ക്കത്തയിലെ പിസി ചന്ദ്ര ജ്വല്ലറിയാണ് സ്വര്‍ണനാണ്യത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചിരിയ്ക്കുന്നത്. കണ്‍ഗ്രാറ്റ്‌സ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന രേഖപ്പെടുത്തിയ ഒരു നാണയം അവര്‍ നിര്‍മിച്ചിട്ടുണ്ട്. സെഞ്ച്വറി തികച്ചാല്‍ ഉടന്‍ ബാക്കിയുള്ള 99 നാണയങ്ങള്‍ നിര്‍മിയ്ക്കാനാണ് ജ്വല്ലറിക്കാരുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല