സ്വന്തം ലേഖകൻ: പുതിയ ട്രാഫിക് പരിഷ്കരണവുമായി ദോഹ. സീറ്റ് ബെൽറ്റും മൊബൈൽ ഫോൺ ഉപയോഗം ധരിക്കാത്തയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായാണ് അധികൃതർ എത്തിയിരിക്കുന്നത്. നടപടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നവരെ പിടിക്കൂടുന്നതിന് വേണ്ടി ഓട്ടോമേറ്റഡ് റഡാർ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനറൽ ട്രാഫിക് വിഭാഗം റഡാർ ഓപറേഷൻസ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി വിശദീകരണം നൽകി.
ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പണിയാവും. ഡ്രൈവിങ്ങിനിടെ ഏതുതരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമ ലംഘനത്തിൽപ്പെടും. റഡാർ ഇതെല്ലാം തിരിച്ചറിയും. പിഴ ഈടാക്കും. വാഹനമോടിക്കുമ്പോൾ സമാനമായ രീതിയിൽ ഡാഷ്‌ബോർഡ് മോണിറ്ററുമായി ഫോണിൽ ബന്ധപ്പെടുത്തിയിട്ടുണ്ടാകും. ട്രാഫിക് ലംഘനമായി ഇതെല്ലാം കണക്കാക്കുന്നു.
ഡിസ്പ്ലേ സ്‌ക്രീനിൽ എന്തെങ്കിലും ദൃശ്യങ്ങൾ കണ്ടുകൊണ്ട് വാഹനമോടിക്കുന്നതും നിയമലംഘനമായി പരിഗണിക്കും. കാറിന്‍റെ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ, ലൗഡ് സ്പീക്കർ എന്നിവ വഴി ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല. മൊബൈൽ സ്ക്രീനിൽ സ്പർശിക്കുന്നതും മെസേജുകൾ വായിക്കുന്നതും, ദൃശ്യങ്ങൾ കാണുന്നതും എല്ലാം നടപടികൾ സ്വീകരിക്കും.
രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച ഈ സംവിധാനം നിയമം ലംഘിക്കുന്നവർക്ക് വലിയ തരത്തിലുള്ള മുന്നറിയിപ്പാണ് നൽകുന്നത്. നിയമലംഘനം നടത്തി ഡ്രൈവ് ചെയ്യുന്നവരെ തിരിച്ചറിയുകയും എസ്എംഎസ് വഴി അവർക്ക് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്. ദൃശ്യങ്ങൾ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും. സെപ്റ്റംബർ മൂന്ന് ഞായറാഴ്ച മുതൽ നിയമലംഘകർക്ക് പിഴ ഈടാക്കും. പിഴ വലിയ തുകയാണ് നൽകുന്നത്. 500 റിയാലാണ് പിഴ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല