
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് രണ്ടുദിവസം നേരത്തെ ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ 7 ന് എത്തുന്ന ബൈഡന് പ്രധാനമന്ത്രി മോദിയുമായി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 9,10 തീയതികളിലാണ് ജി20 രാജ്യങ്ങളുടെ സമ്മേളനം.
സെപ്റ്റംബര്‍ 8 നാണ് മോദി-ബൈഡന് കൂടിക്കാഴ്ച. എന്നാല്‍ എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന കാര്യം വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. ജി20 സമ്മേളനത്തില്‍ കാലാവസ്ഥാ വൃതിയാനം , ക്ലീന്‍ എനര്‍ജി, റഷ്യ-യുക്രെയ്ന് യുദ്ധം, സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ചയാകും. 2026 ലെ ജി20 സമ്മേളനം സംഘടിപ്പിക്കുന്ന രാജ്യം കൂടിയാണ് യുഎസ്.
അതിനിടെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ പൊലീസിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ . പരീക്ഷണയോട്ടത്തിനായി നഗരത്തിൽ കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയുള്ളത്. ലോക നേതാക്കളെത്താന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റടക്കം രാഷ്ട്രത്തലവന്മാര് എത്താന്‍ ഇനി ഒരാഴ്ച മാത്രം. ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഘട്ട ഫുൾ ഡ്രസ് റിഹേഴ്സൽ. ഹോട്ടലുകളിൽ നിന്ന് രാഷ്ട്ര തലവൻമാർ (പധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലേക്ക് പോകുന്ന പാതകളിലാണ് പ്രധാനമായും പരീക്ഷണയോട്ടം നടക്കുന്നത്.
സുരക്ഷാ സംവിധാനങ്ങളുടെ പരി ശോധന, സുഗമമായ യാത്രക്കുള്ള സജ്ജീകരണങ്ങൾ എന്നിവയെല്ലാമാണ് വിലയിരുത്തുന്നത്. പരീക്ഷണയോട്ടം നഗരത്തിൽ പലസ്ഥലങ്ങളിലും രൂക്ഷമായ ഗതാഗത തടസ്സത്തിനിടയാക്കി. നാളെയും സമാന അവസ്ഥ തുടരും. ജനങ്ങള്‍ യാത്രക്കായി മെട്രോ സർവീസുകൾ ഉപയോഗിക്കണമെന്ന് പൊലീസ്
അഭ്യർഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല